LiveTV

Live

Kerala

പാലാരിവട്ടം പാലം പൊളിച്ചു പണിയാനുള്ള ചെലവ് കരാറുകാരില്‍ നിന്ന് ഈടാക്കുമെന്ന് മന്ത്രി ജി സുധാകരന്‍

പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ ചെലവ് കരാറുകാരില്‍ നിന്ന് ഈടാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കോടതി നടപടിക്രമങ്ങൾക്കനുസരിച്ച് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

പാലാരിവട്ടം പാലം പൊളിച്ചു പണിയാനുള്ള ചെലവ് കരാറുകാരില്‍ നിന്ന് ഈടാക്കുമെന്ന് മന്ത്രി ജി സുധാകരന്‍

പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ ചെലവ് കരാറുകാരില്‍ നിന്ന് ഈടാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കോടതി നടപടിക്രമങ്ങൾക്കനുസരിച്ച് നഷ്ടപരിഹാരം ഈടാക്കും, കരാറുകാരുടെ മാഫിയ, പാലംപൊളിക്കുന്നത് മെല്ലെയാക്കാന്‍ പ്രവര്‍ത്തിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ പാലാരിവട്ടം പാലം പുനർ നിർമാണം ഏറ്റെടുത്തതോടെ കുറ്റമറ്റ രീതിയിലും സമയ ബന്ധിതമായും പണി പൂർത്തിയാകുമെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ. 750 മീറ്റർ പാലത്തിന്റെ 450 മീറ്റർ ഭാഗമാണ് പൂർണമായി പൊളിക്കുന്നത്. അനാവശ്യ കേസുകളുടെ പേരിലാണ് നിർമാണ പ്രവൃത്തി വൈകിയതെന്ന് പാലത്തിന്റെ അറ്റകുറ്റപ്പണി നേരിട്ട് കാണാനെത്തിയതിന് ശേഷം മന്ത്രി ജി സുധാകരൻ പറഞ്ഞു.

പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിനുള്ള മുഴുവൻ തുകയും കരാറുകാരായ ആര്‍.ഡി.എസില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. വിജിലൻസ് കേസ് നിലനിൽക്കുന്നതിനാലാണ് ഇക്കാര്യത്തിൽ കാലതാമസം ഉള്ളത്. നിർമാണ പ്രവൃത്തി നടക്കുന്ന വൈറ്റില- കുണ്ടന്നൂർ മേൽപ്പാലങ്ങളും മന്ത്രി സന്ദർശിച്ചു.