LiveTV

Live

Kerala

''പ്രതിസന്ധികളില്‍ നാം തേടേണ്ടത് സാധ്യതകളെയാണ്, കൂടെ നിരന്തര പരിശ്രമവും...''

സ്റ്റീല്‍ നിര്‍മാണ രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞ വ്യവസായ സംരംഭമാണ് മിനാര്‍ ഗ്രൂപ്പ്. മിനാറിന്‍റെ 25 വര്‍ഷത്തെ വിജയവഴികളെ കുറിച്ച് എം.ഡി മുഹമ്മദ് ഷാഫി

''പ്രതിസന്ധികളില്‍ നാം തേടേണ്ടത് സാധ്യതകളെയാണ്, കൂടെ നിരന്തര പരിശ്രമവും...''

കേരളം വ്യവസായത്തിന് പറ്റിയ മണ്ണ് അല്ലെന്നാണ് പൊതുവെയുള്ള സംസാരം… സ്ഥലത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചുള്ള ഉയര്‍ന്ന വിലയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും തൊഴില്‍സമരങ്ങളും എല്ലാം കൂടി ഒരു സംരംഭം വിജയിപ്പിച്ചെടുക്കാനുള്ള ഒരു വ്യവസായിയുടെ അധ്വാനം ചില്ലറയല്ല. പക്ഷേ, ഈ പൊതുവിലയിരുത്തലിനപ്പുറം കേരളത്തിന്‍റെ മണ്ണില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന നിരവധി വ്യവസായങ്ങളുണ്ട്, വ്യവസായികളുമുണ്ട്.. ചുരുങ്ങിയ കാലത്തിനുള്ളില്‍ സ്റ്റീല്‍ നിര്‍മാണ രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞ വ്യവസായ സംരംഭമാണ് മിനാര്‍ ഗ്രൂപ്പ്.

ഹോസ്പിറ്റാലിറ്റി മാനേജ്‍മെന്‍റിന് പറ്റിയ ഒരു പ്രകൃതമല്ല തന്‍റേത് എന്ന് തിരിച്ചറിഞ്ഞ ഒരു യുവാവ് സ്വന്തം വഴി തെരഞ്ഞെടുത്തു. പിന്നെ മറ്റെന്ത് ബിസിനസ് എന്ന വേറിട്ട ചിന്ത മാത്രമല്ല, ആഗ്രഹിച്ചത് എന്താണോ അത് നേടിയെടുക്കണമെന്ന നിരന്തര പരിശ്രമത്തിന്‍റെ ഫലം കൂടിയായാണ് മുഹമ്മദ് ഷാഫി എന്ന യുവാവ് സ്റ്റീല്‍ നിര്‍മ്മാണ രംഗത്തെത്തുന്നത്.
''പ്രതിസന്ധികളില്‍ നാം തേടേണ്ടത് സാധ്യതകളെയാണ്, കൂടെ നിരന്തര പരിശ്രമവും...''

പാരമ്പര്യമായി റെസ്റ്റോറന്‍റ് ബിസിനസ്സ് ചെയ്തിരുന്ന കുടുംബം. പക്ഷേ, ഹോസ്പിറ്റാലിറ്റി മാനേജ്‍മെന്‍റിന് പറ്റിയ ഒരു പ്രകൃതമല്ല തന്‍റേത് എന്ന് തിരിച്ചറിഞ്ഞ ഒരു യുവാവ് സ്വന്തം വഴി തെരഞ്ഞെടുത്തു. പിന്നെ മറ്റെന്ത് ബിസിനസ് എന്ന വേറിട്ട ചിന്ത മാത്രമല്ല, ആഗ്രഹിച്ചത് എന്താണോ അത് നേടിയെടുക്കണമെന്ന നിരന്തര പരിശ്രമത്തിന്‍റെ ഫലം കൂടിയായാണ് മുഹമ്മദ് ഷാഫി എന്ന യുവാവ് സ്റ്റീല്‍ നിര്‍മ്മാണ രംഗത്തെത്തുന്നത്. അങ്ങനെയാണ് പാലക്കാട് കഞ്ചിക്കോട് മിനാര്‍ ഗ്രൂപ്പ് തങ്ങളുടെ ആദ്യ ഫാക്ടറിക്കു തുടക്കമിടുന്നത്. പിന്നീട് കോഴിക്കോട് കുറ്റിക്കാട്ടൂരിലെ സിക്ക് യൂണിറ്റ് ഏറ്റെടുത്തു.

മിനാറിന്‍റെ പ്രീമിയം പ്രൊഡക്ടാണ് മിനാര്‍ ടിഎംടി ടെംകോര്‍ എഫ്ഇ 500 ഡി സ്റ്റീല്‍ ബാര്‍. സിആര്‍എം ബെല്‍ജിയത്തിന്‍റെ ടെംകോര്‍ എഫ്ഇ 500 ഡി സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ഏക ഉത്പന്നമാണ് ഇത് എന്നതാണ് ഈ പ്രൊഡക്ടിന്‍റെ പ്രത്യേകത. ഉന്നത ഗുണമേന്മയുള്ള ടിഎംടികള്‍ക്ക് നല്‍കുന്ന ലൈസന്‍സാണിത്. അതുകൊണ്ടുതന്നെ ഇതിന്‍റെ കോസ്റ്റ് ഓഫ് പ്രൊഡക്ഷന്‍ ചാര്‍ജ് വളരെ കൂടുതലാണ്.

''പ്രതിസന്ധികളില്‍ നാം തേടേണ്ടത് സാധ്യതകളെയാണ്, കൂടെ നിരന്തര പരിശ്രമവും...''
മിനാര്‍ ഗ്രൂപ്പ് സിആര്‍എം ബെല്‍ജിയത്തിന്‍റെ ടെംകോര്‍ എഫ്ഇ 500 ഡി സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് 27 അപേക്ഷകര്‍ വേറെയുണ്ടായിരുന്നു. പക്ഷേ, അതിലാര്‍ക്കും ഇന്നും അനുമതി ലഭിച്ചിട്ടില്ല...

''2013 മാര്‍ച്ചില്‍ ബെല്‍ജിയം അബാസിഡറാണ് ടെംകോര്‍ സര്‍ട്ടിഫിക്കറ്റ് മിനാറിന് സമ്മാനിച്ചത്. പക്ഷേ, ആറുവര്‍ഷത്തെ കഠിന പരിശ്രമം അതിന് പിന്നിലുണ്ട്. അതിന്‍റെ പരീക്ഷണങ്ങളും മറ്റ് മുന്നൊരുക്കങ്ങളും ഒക്കെയായി വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടം അത് ഉണ്ടാക്കിയിട്ടുണ്ട്. ഒരുവേള ഈ ടെംകോര്‍ ഒന്നും വേണ്ട എന്നുവരെ ഞങ്ങള്‍ ചിന്തിച്ചുപോയിട്ടുണ്ട്. അന്ന് മിനാര്‍ ഗ്രൂപ്പ് സിആര്‍എം ബെല്‍ജിയത്തിന്‍റെ ടെംകോര്‍ എഫ്ഇ 500 ഡി സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് 27 അപേക്ഷകര്‍ വേറെയുണ്ടായിരുന്നു. പക്ഷേ, അതിലാര്‍ക്കും ഇന്നും അനുമതി ലഭിച്ചിട്ടില്ലെന്ന് തെല്ലൊരു അഭിമാനത്തോടെ പറയുന്നു മുഹമ്മദ് ഷാഫി.

ബെല്‍ജിയം അബാസിഡര്‍ ടെംകോര്‍  സര്‍ട്ടിഫിക്കറ്റ് മിനാറിന് സമ്മാനിക്കുന്നു
ബെല്‍ജിയം അബാസിഡര്‍ ടെംകോര്‍ സര്‍ട്ടിഫിക്കറ്റ് മിനാറിന് സമ്മാനിക്കുന്നു

എന്നും വേറിട്ട പാതയിലൂടെ സഞ്ചരിക്കാനാഗ്രഹിച്ച വ്യക്തിയാണ് മുഹമ്മദ് ഷാഫി എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് പതങ്കയത്തെ ചെറുകിട ജലവൈദ്യുത പദ്ധതി. ''ഒരു സ്റ്റീല്‍ ഇന്‍ഡസ്ട്രി എന്നു പറയുമ്പോള്‍ അതിന്‍റെ ഒരു അസംസ്കൃത വസ്തു തന്നെ പവറാണ്. ധാരാളം പവര്‍, അതായത് വൈദ്യുതി ഉപയോഗിക്കേണ്ടിവരുന്ന ഒരു ബിസിനസ് ആണ് സ്റ്റീല്‍ നിര്‍മ്മാണം.. അങ്ങനെയുള്ള ഒരു ബിസിനസ്സിന്, അതിനാവശ്യമായ വൈദ്യതി ഉണ്ടാക്കിയെടുക്കാന്‍ കൂടി കഴിഞ്ഞാലോ, അത് നല്ലതല്ലേ… സ്വന്തമായി ഒരു ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ പ്രോജക്ട് വേണമെന്ന് നേരത്തെ മനസ്സിലുണ്ടായിരുന്ന കാര്യമാണ്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള മലബാറിലെ ആദ്യ ചെറുകിട ജലവൈദ്യുത പദ്ധതി എന്ന ആശയത്തിലേക്ക് വരുന്നത് അങ്ങനെയാണ്. പതിനേഴ് മാസം കൊണ്ടാണ് പതങ്കയം ജലവൈദ്യുത പദ്ധതി പൂര്‍ത്തീകരിച്ചത്. 2017 മെയ് മാസത്തിലാണ് പദ്ധതി പൂര്‍ത്തിയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്ന് അത് നാടിന് സമര്‍പ്പിച്ചത്.''- മുഹമ്മദ് ഷാഫി പറയുന്നു.

പതങ്കയം ചെറുകിട ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
പതങ്കയം ചെറുകിട ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
സ്വന്തമായി ഒരു ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ പ്രോജക്ട് വേണമെന്ന് നേരത്തെ മനസ്സിലുണ്ടായിരുന്ന കാര്യമാണ്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള മലബാറിലെ ആദ്യ ചെറുകിട ജലവൈദ്യുത പദ്ധതി എന്ന ആശയത്തിലേക്ക് വരുന്നത് അങ്ങനെയാണ്. പതിനേഴ് മാസം കൊണ്ടാണ് പതങ്കയം ജലവൈദ്യുത പദ്ധതി പൂര്‍ത്തീകരിച്ചത്.
പതങ്കയം ചെറുകിട ജലവൈദ്യുത പദ്ധതി
പതങ്കയം ചെറുകിട ജലവൈദ്യുത പദ്ധതി

ഒരു കുഞ്ഞ് വളരട്ടെ, ഒപ്പം ഒരു മരവും എന്ന മിനാറിന്‍റെ പരസ്യചിത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നും മിനാര്‍ ഗ്രൂപ്പ് സാമൂഹ്യ പ്രതിബദ്ധത കാണിച്ചിട്ടുണ്ട്. ഇനി കര്‍ഷകര്‍ക്കുവേണ്ടിയുള്ള ഒരു പ്രൊജക്ടാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുഹമ്മദ് ഷാഫി പറയുന്നു. ''കര്‍ഷകര്‍ ഇപ്പോഴും അവരുടെ ഉത്പന്നങ്ങള്‍ക്ക് വേണ്ടത്ര വില ലഭിക്കാതെ കഷ്ടപ്പെടുന്നുണ്ട്. കര്‍ഷകരില്‍ നിന്ന് ഉത്പന്നം നേരിട്ട് വാങ്ങി കയറ്റുമതി ചെയ്യുന്ന പദ്ധതിയാണത്. ഇത്തരമൊരു പദ്ധതി നടപ്പാക്കാനായാല്‍ കാര്‍ഷിക മേഖലയില്‍ അതൊരു വിപ്ലവം തന്നെ സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. പദ്ധതി തങ്ങളുടെ മണ്ഡലത്തില്‍ നടപ്പാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് രണ്ട് എംഎല്‍എമാര്‍ മുന്നോട്ടു വന്നിട്ടുമുണ്ട്. പക്ഷേ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിക്കേണ്ടതുണ്ട്.. അല്ലെങ്കില്‍ അവസാനം വ്യവസായി ചൂഷകനായി മാറി എന്ന പരാതിയാകും ഉയരുക.'' - എന്ന സത്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

''പ്രതിസന്ധികളില്‍ നാം തേടേണ്ടത് സാധ്യതകളെയാണ്, കൂടെ നിരന്തര പരിശ്രമവും...''

''നേരിട്ടും അല്ലാതെയും 800 ഓളം ആളുകള്‍ മിനാറിന്‍റെ ഭാഗമായി ജോലി ചെയ്യുന്നുണ്ട്. പ്രത്യക്ഷത്തിലല്ലാതെ 2500 ഓളം പേര്‍ക്ക് മിനാര്‍ ജോലി നല്‍കുന്നുണ്ട്. ഈ ഹൈഡ്രോ പ്രൊജക്ടിന്‍റെ ഭാഗമായി 25 എഞ്ചിനീയര്‍ ആണ് ഉള്ളത്. എല്ലാവരും ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരാണ്.

ഞങ്ങളുടെ മറ്റ് ചില പ്രൊജക്ടുകള്‍ക്കും ഗവണ്‍മെന്‍റ് അംഗീകാരം നല്‍കിയിട്ടുണ്ട്. കഴിയുന്നതും മിനാറിന്‍റെ പ്രൊജക്ടുകള്‍ കേരളത്തില്‍ തന്നെ തുടങ്ങണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇനിയും ധാരാളം ചെറുപ്പക്കാര്‍ക്ക് അത് തൊഴിലവസരങ്ങള്‍ നല്‍കും. വ്യവസായ മേഖകളില്‍ അനുയോജ്യമായ സ്ഥലം ലഭിക്കുക, വൈദ്യുതി സൌകര്യം ഉണ്ടായിരിക്കുക എന്നതൊക്കെയാണ് പ്രധാനമായും ഈ വിഷയത്തിലുള്ള തടസ്സങ്ങള്‍.

പ്രതിസന്ധികളില്‍ നാം തേടേണ്ടത് സാധ്യതകളെയാണ്. അപ്പോള്‍ നമുക്ക് ആവശ്യങ്ങളെ മനസ്സിലാക്കാനാവും. അപ്പോള്‍ ഇങ്ങനെയൊരു സംരംഭം മാര്‍ക്കറ്റിലേക്ക് കൊണ്ടുവരേണ്ടതുണ്ട് എന്ന ചിന്തവരും.. അത് വിജയിപ്പിക്കാന്‍ നിരന്തര പരിശ്രമമവും ഉണ്ടായാല്‍ മതി.. മുഹമ്മദ് ഷാഫി തന്‍റെ വിജയവഴികളെ കുറിച്ച് പറയുന്നു.