LiveTV

Live

Kerala

കെ.പി.സി.സി അധ്യക്ഷൻ കൂടിയാലോചിക്കുന്നത് ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും മാത്രം: മൂന്ന് പേരുടെ ചർച്ചയല്ല കെ.പി.സി.സിക്ക് വേണ്ടതെന്ന് കെ. മുരളീധരൻ

മുൻ അധ്യക്ഷൻമാരോടും കാര്യങ്ങൾ ആലോചിക്കണമെന്ന് മുരളീധരൻ മീഡിയവണിനോട് പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷൻ കൂടിയാലോചിക്കുന്നത് ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും മാത്രം: മൂന്ന് പേരുടെ ചർച്ചയല്ല കെ.പി.സി.സിക്ക് വേണ്ടതെന്ന്  കെ. മുരളീധരൻ

കെ.പി.സി.സിയുടെ കൂടിയാലോചനകൾ മൂന്ന് പേരിൽ ഒതുങ്ങുന്നതിനെതിരെ കെ.മുരളീധരൻ. മുൻ അധ്യക്ഷൻമാരോടും കാര്യങ്ങൾ ആലോചിക്കണമെന്ന് മുരളീധരൻ മീഡിയവണിനോട് പറഞ്ഞു. താൻ പാർട്ടിയിൽ വന്നപ്പോഴുള്ള ഗ്രൂപ്പിലാണെന്നും ഇപ്പോൾ ഗ്രൂപ്പ് കളിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. കഴിവുള്ളവരെ ഭാരവാഹിത്വത്തിലേക്ക് നിർദ്ദേശിച്ചിട്ടുണ്ടെന്നും മുരളി പറഞ്ഞു.

പുനഃസംഘടനയടക്കമുള്ള കാര്യങ്ങളിൽ അതൃപ്തി തുറന്ന് പറഞ്ഞ മുരളീധരൻ, കാരണം ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി മാത്രം കെ.പി.സി.സി അധ്യക്ഷൻ കൂടിയാലോചിക്കുന്നതാണ് കെ. മുരളീധരൻ ഉയർത്തുന്ന പ്രധാന പ്രശ്നം. പാർട്ടി ഭാരവാഹിത്വത്തിലേക്ക് താൻ ചിലരെ നിർദ്ദേശിച്ചിരുന്നുവെന്നും മുരളീധരൻ വെളിപ്പെടുത്തി. പാർട്ടിയിൽ പുതിയ ഗ്രൂപ്പിനുള്ള നീക്കമാണോ എന്ന ചോദ്യത്തിന്, താൻ പാർട്ടിയിൽ വന്നപ്പോഴുള്ള ഗ്രൂപ്പിലാണെന്നും ഇപ്പോൾ ഗ്രൂപ്പ് കളിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല പക്ഷേ കരുണാകരന് മാള പോലെയാണ് തനിക്ക് വട്ടിയൂർക്കാവ് എന്നും മുരളീധരൻ പറഞ്ഞു.