LiveTV

Live

Kerala

ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ച്ച കേ​സി​ൽ കോ​ട​തി വി​ധി​ക്കെ​തി​രെ ജ​നാ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു​വ​ര​ണ​മെ​ന്ന് സി.​പി.​എം

ബി.​ജെ.​പി ആ​ഗ്ര​ഹി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ക​യാ​ണ്. ഒ​രു ജ​ന​വി​ഭാ​ഗ​ത്തി​ന് നീ​തി നി​ഷേ​ധി​ക്കു​ന്നു​വെ​ന്നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​റ്റ​പ്പെ​ടു​ത്തി

ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ച്ച കേ​സി​ൽ കോ​ട​തി വി​ധി​ക്കെ​തി​രെ ജ​നാ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു​വ​ര​ണ​മെ​ന്ന് സി.​പി.​എം

ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ച്ച കേ​സി​ൽ കോ​ട​തി വി​ധി​ക്കെ​തി​രെ ജ​നാ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു​വ​ര​ണ​മെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. നീ​തി​ന്യാ​യ​മേ​ഖ​ല​യി​ല്‍ ഹി​ന്ദു​ത്വ​ശ​ക്തി​ക​ളു​ടെ മേ​ധാ​വി​ത്വം വ്യ​ക്ത​മാ​ക്കു​ന്ന വി​ധി​യാ​ണി​തെ​ന്നും കോ​ടി​യേ​രി വി​മ​ർ​ശി​ച്ചു. ബി.​ജെ.​പി ആ​ഗ്ര​ഹി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ക​യാ​ണ്. ഒ​രു ജ​ന​വി​ഭാ​ഗ​ത്തി​ന് നീ​തി നി​ഷേ​ധി​ക്കു​ന്നു​വെ​ന്നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​റ്റ​പ്പെ​ടു​ത്തി. ഹ​ത്രാ​സ് ജി​ല്ല​യി​ൽ അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ പു​റ​പ്പെ​ട്ട രാ​ഹു​ൽ ഗാ​ന്ധി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞ യു​.പി പോ​ലീ​സ് ന​ട​പ​ടി അ​പ​ല​പ​നീ​യ​മെ​ന്നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​തി​ക​രി​ച്ചു.

പ്രതിപക്ഷ നേതാവിന് കോണ്‍സുലേറ്റില്‍ നിന്നു പാരിതോഷികമായി ഐ ഫോണ്‍ വാങ്ങിയതിനെപ്പറ്റി എന്തു പറയാനുണ്ടെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി ചോദിച്ചു. 'ഇത് പ്രോട്ടോക്കോള്‍ ലഘനമല്ലേ ?ജലീലിന്റെ കാര്യത്തില്‍ പറഞ്ഞ ന്യായം സ്വന്തം കാര്യത്തില്‍ ബാധകമല്ലേ ? ഏതായാലും പ്രതിപക്ഷ നേതാവ് രാജിവെക്കണമെന്ന് സി.പി.ഐ എം ആവശ്യപ്പെടുന്നില്ല. അദ്ദേഹം തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്.പക്ഷെ കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് അദ്ദേഹം മനസ്സിലാക്കണം. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ പറഞ്ഞു എന്നുപറഞ്ഞ് ഒരു രേഖയുടെയും പിന്‍ബലമില്ലാതെ ആരോപണങ്ങള്‍ ഉന്നയിച്ചയാളാണല്ലോ പ്രതിപക്ഷ നേതാവ്. ഐ ഫോണ്‍ ആരോപണം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ഉള്ളതാണ്. പുറത്തുപറഞ്ഞ കാര്യമല്ല ഇത്. കോടതിയില്‍ കേസില്‍ കക്ഷി ചേര്‍ന്ന്‍ ചെന്നിത്തല സത്യം തെളിയിക്കട്ടെ''- കോടിയേരി പറഞ്ഞു

സ്വര്‍ണക്കള്ളകടത്തുമായി ബന്ധപ്പെട്ട വിധ്വംസക പ്രവര്‍ത്തനങ്ങളും ദേശദ്രോഹ പ്രവര്‍ത്തനങ്ങളുംകേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ അതിനു പകരം മറ്റു പല കാര്യങ്ങളും അന്വേഷിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതുവരെ സ്വര്‍ണം അയച്ച ആളെ ചോദ്യംചെയ്യാന്‍ പോലും സാധിച്ചില്ല. യുഎഇ കോണ്‍സുലേറ്റില്‍നിന്നുണ്ടായ ഇടപെടലും അന്വേഷിക്കാന്‍ സാധിച്ചിട്ടില്ല. സ്വര്‍ണക്കള്ളക്കടത്തിന് പകരം ലൈഫ് മിഷന്‍ വീട് നിര്‍മാണമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.