LiveTV

Live

Kerala

'ഞരമ്പ് മുറിച്ച് സോറി എന്ന് രേഖപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു'; യുവ ഡോക്ടറുടെ ആത്മഹത്യ സൈബര്‍ ആക്രമണമെന്ന് പരാതി

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്

'ഞരമ്പ് മുറിച്ച് സോറി എന്ന് രേഖപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു'; യുവ ഡോക്ടറുടെ ആത്മഹത്യ സൈബര്‍ ആക്രമണമെന്ന് പരാതി

കൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. കൊല്ലം കടപ്പാക്കടയിലെ അനൂപ് ഓര്‍ത്തോ കെയറിന്‍റെ ഉടമ ഡോക്ടര്‍ അനൂപ് കൃഷ്ണ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ഡോക്ടറെ വ്യക്തിപരമായി അധിക്ഷേപിച്ചത് പരിശോധിക്കും. വലിയതോതില്‍ സൈബര്‍ ആക്രമണം വ്യക്തിപരമായി ഉണ്ടായതാണ് ഡോക്ടര്‍ മരിക്കാന്‍ കാരണമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

മുറിക്കുള്ളില്‍ ഞരമ്പ് മുറിച്ച് സോറി എന്ന് രേഖപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച്ച ഡോക്ടര്‍ അനൂപിന്‍റെ ആശുപത്രിയില്‍ ശസ്ത്രക്രീയക്കിടെ ആദ്യ ലക്ഷ്മി എന്ന ഏഴ് വയസുകാരി മരിച്ചിരുന്നു. കാലിന് ശസ്ത്രക്രീയ നടത്തവേയാണ് കുട്ടി ഹൃദയാഘാദം വന്ന് മരിച്ചത്. ഇതിനെത്തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേസിന്‍റെ അന്വേഷണം പുരോഗമിക്കവേയാണ് ഡോകടര്‍ അനൂപ് ആത്മഹത്യ ചെയ്തത്.

പൊലീസിന്‍റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരയണന്‍ അറിയിച്ചു. സൈബര്‍ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലി ചെയ്യുന്നത്.