LiveTV

Live

Kerala

''ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേ? മ്....... നടത്തി''; കൊല്ലത്തെ കരടി തിരുവനന്തപുരത്ത് പിടിയില്‍

''കാര്യമായിട്ടൊന്ന് കറങ്ങി.. അരിപ്പ കുളത്തൂപ്പുഴ, കടയ്ക്കൽ, ചാത്തന്നൂർ, നാവായിക്കുളം.. അങ്ങനെ കൊറേ''....

''ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേ? മ്....... നടത്തി''; കൊല്ലത്തെ കരടി തിരുവനന്തപുരത്ത് പിടിയില്‍

ഒടുവിൽ പിടി കൊടുത്തല്ലേ? : തോൽവി സമ്മതിച്ചിട്ടൊന്നുമല്ല എന്തൊക്കെയായിരുന്നു.. ബ്ലാക്ക്മാൻ, കള്ളൻ, കറുത്ത കുപ്പായമണിഞ്ഞവൻ, അവിഹിതക്കാരൻ. ഇനി പേരുദോഷം കേൾക്കാനാവില്ല.

കുറച്ച് കറങ്ങിയോ?: മ്...... കാര്യമായിട്ടൊന്ന് കറങ്ങി.. അരിപ്പ കുളത്തൂപ്പുഴ, കടയ്ക്കൽ, ചാത്തന്നൂർ, നാവായിക്കുളം.. അങ്ങനെ കൊറേ....

നല്ല ദൂരമുണ്ടല്ലോ അല്ലേ?: നിങ്ങളുടെ ആരോഗ്യം പോലെയല്ല എന്‍റേത് കിലോമീറ്ററുകൾ പോകാന്‍ എനിക്കാകും.

മൊത്തത്തിൽ എത്ര മാസം കറങ്ങി?: ജൂലൈ പകുതിയോടെ അരിപ്പ വനത്തിൽ നിന്നിറങ്ങി. പിന്നെ തിരിച്ച് കയറാൻ പോയില്ല.

അതെന്താണാവോ മടക്കമില്ലാത്തെ?, വനം വകുപ്പ് മൂന്നാല് തവണ പറഞ്ഞു, നിങ്ങള് കാട്ടിലേക്ക് മടങ്ങിയെന്ന് ?: ഫലവൃക്ഷങ്ങൾ വെട്ടി നശിപ്പിച്ച് കാട്ടിൽ അക്വേഷ്യയും, യൂക്കാലിയും നട്ടാൽ പിന്നെ നീ കൊണ്ട് തരുമോ എനിക്ക് ആഹാരം?

ദേഷ്യപ്പെടാതെ കരടിക്കുട്ടാ! ഒരൊറ്റ ചോദ്യം കൂടി, കൊല്ലം ജില്ലയിൽ നിന്ന് തിരുവനന്തപുരം ജില്ലയിലേക്ക് കടക്കാനുള്ള കാരണമെന്തായിരുന്നു?:

അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, കാട്ടിൽ ഭക്ഷണമില്ലെന്ന് തലസ്ഥാനത്തെ ഏമാൻമാര്‍ കൂടി ഒന്നറിയട്ടെയെന്ന് കരുതി. മതി എനിക്ക് പോകാൻ സമയമായി. വനംവകുപ്പുകാര് വെയിറ്റ് ചെയ്യുവാ....

അയ്യോ അത് ചോയ്ക്കാന്‍ മറന്നു, എന്തൊക്കായാ ഭാവി പദ്ധതികള്‍ ? : ചിലപ്പോൾ ഇവർ തടവിലാക്കും. തിരിച്ചയച്ചാൽ വിശക്കുമ്പോൾ ഞാൻ ഇനിയും പുറത്തിറങ്ങും, പട്ടിണി ആണല്ലോ പ്രശ്നം.. അപ്പോ ശരി...

അല്ല നിന്‍റെ പേര് പറഞ്ഞില്ലല്ലേ?: ശ്യാം ആർ.ബാബു. മീഡീയാവണ്ണിന്‍റെ കൊല്ലം ജില്ലയിലെ ജേർണലിസ്റ്റാണ്