LiveTV

Live

Kerala

സി.ബി.ഐയെ നിയന്ത്രിക്കാൻ ഓർഡിനൻസ് വേണ്ടെന്ന് സി.പി.എം

സി.ബി.ഐയെ കയറൂരിവിടാൻ സാധിക്കില്ലെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞിരുന്നു.

സി.ബി.ഐയെ നിയന്ത്രിക്കാൻ ഓർഡിനൻസ് വേണ്ടെന്ന് സി.പി.എം

സംസ്ഥാനത്ത് സി.ബി.ഐയെ നിയന്ത്രിക്കാൻ ഓർഡിനൻസ് വേണ്ടെന്ന് സി.പി.എം. ഓർഡിനൻസ് പുറത്തിറക്കിയാൽ ജനങ്ങളിൽ തെറ്റിധാരണയുണ്ടാക്കുമെന്ന് പാർട്ടി വിലയിരുത്തി. സംസ്ഥാനത്തു സി.ബി.ഐയെ തടയാന്‍ നിയമനിര്‍മാണം പരിഗണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതിനെത്തുടർന്നാണ് സി.ബി.ഐയെ നിയന്ത്രിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. സി.ബി.ഐയെ കയറൂരിവിടാൻ സാധിക്കില്ലെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങളെ തടയുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സർക്കാർ ഓർഡിനൻസ് ഇറക്കി സി.ബി.ഐയെ നിയന്ത്രിക്കാൻ അണിയറപ്രവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.