LiveTV

Live

Kerala

സെക്രട്ടറിയേറ്റിലെ തീപിടുത്തം; മാധ്യമങ്ങൾക്കെതിരെ കേസെടുക്കാൻ സർക്കാർ നീക്കം

ഔദ്യോഗിക ജോലി നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് നടപടിക്ക് നീക്കം

സെക്രട്ടറിയേറ്റിലെ തീപിടുത്തം; മാധ്യമങ്ങൾക്കെതിരെ കേസെടുക്കാൻ സർക്കാർ നീക്കം

സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ മാധ്യമങ്ങൾക്കെതിരെ കേസെടുക്കാൻ സർക്കാർ നടപടി തുടങ്ങി. ഔദ്യോഗിക ജോലി നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് നടപടിക്ക് നീക്കം. നിയമോദേശം തേടിയ ശേഷം നടപടി സ്വീകരിക്കാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 നായിരുന്നു സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസില്‍ തീപിടുത്തമുണ്ടാവുകയത്. ഇത് പിന്നീട് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിന്നു.