LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 8,135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 70,13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 29 പേര്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചതില്‍ 105 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 2,828 പേരാണ് ഇന്ന് കോവിഡ് മുക്തരായത്. 59,157 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. 730 ഉറവിടമറിയാത്ത കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തതും

കോവിഡ് വ്യപനം സംസ്ഥാനത്ത് അതിരൂക്ഷമായി തന്നെ തുടരുന്നുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്നും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു പോവുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.