LiveTV

Live

Kerala

ബാബരി മസ്ജിദ് തകർത്ത കേസ്: കോടതി വിധി ജുഡീഷ്യൽ കർസേവ - വെൽഫെയർ പാർട്ടി

ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ തികഞ്ഞ ആസൂത്രണത്തോടെ നടത്തി പദ്ധതിയെ കുറിച്ച് ഒരു തരത്തിലുള്ള ഗൂഢാലോചനയുമില്ലെന്ന കോടതിയുടെ കണ്ടെത്തൽ രാജ്യത്തോടുള്ള അനീതിയാണ്

ബാബരി മസ്ജിദ് തകർത്ത കേസ്: കോടതി വിധി ജുഡീഷ്യൽ കർസേവ - വെൽഫെയർ പാർട്ടി

ബാബരി മസ്ജിദ് തകർത്ത കേസിൽ കോടതി മുപ്പത്തിരണ്ട് പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ള വിധി ജുഡീഷ്യൽ കർസേവ ആണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ബാബരി മസ്ജിദ് തകർക്കുന്നതിനു വേണ്ടിയുള്ള ആസൂത്രണം ആർഎസ്എസിന് നേതൃത്വത്തിൽ നടത്തുകയും എൽ. കെ അദ്വാനി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ മുൻകൈയെടുത്ത് ലക്ഷത്തോളം വരുന്ന കർസേവകരെ വിളിച്ചുവരുത്തി ബാബരി മസ്ജിദ് തകർക്കുകയുമാണ് ചെയ്തത്.

ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ തികഞ്ഞ ആസൂത്രണത്തോടെ നടത്തി പദ്ധതിയെ കുറിച്ച് ഒരു തരത്തിലുള്ള ഗൂഢാലോചനയുമില്ലെന്ന കോടതിയുടെ കണ്ടെത്തൽ രാജ്യത്തോടുള്ള അനീതിയാണ്. മസ്ജിദ് പൊളിച്ചവരെ ശിക്ഷിക്കുകയും തൽസ്ഥാനത്തു ബാബരി പുനർനിർമ്മിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇന്ത്യയിൽ നീതി നടപ്പിലാക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.