LiveTV

Live

Kerala

കോഴിക്കോട് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

പനിയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവജാത ശിശു കോവിഡ് ബാധിച്ച് മരിച്ചു. ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിന്‍റെ മകന്‍ മുഹമ്മദ് റെസിയാല്‍ ആണ് മരിച്ചത്. ആന്‍റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് മാസം പ്രായമുള്ള കുഞ്ഞാണ്.

രാവിലെ ആറുമണിക്ക് ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കുഞ്ഞിനെ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പത്തുമിനിറ്റിനകം തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു. കുഞ്ഞിന് കടുത്ത പനിയുണ്ടായിരുന്നു. അതിന് ശേഷം നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് 19 സ്ഥിരീകരിച്ചത്. പിസിആര്‍ ടെസ്റ്റുകൂടി നടത്താനുള്ള നീക്കത്തിലാണ് കുടുംബം ഇപ്പോഴുള്ളത്.