LiveTV

Live

Kerala

ആര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ വളന്‍റിയര്‍ സേന വരുന്നു

എ.ഐ.സി.സിയുടെ അനുവാദത്തോടെയുള്ള സ്വതന്ത്രസംഘടന എന്നാണ് സംഘാടകരുടെ അവകാശവാദമെങ്കിലും പുതിയ സംഘടനയ്ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍

ആര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ വളന്‍റിയര്‍ സേന വരുന്നു

ആര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ സമാന രൂപത്തില്‍ വളന്‍റിയര്‍ സേന വരുന്നു. എ.ഐ.സി.സിയുടെ അനുവാദത്തോടെയുള്ള സ്വതന്ത്രസംഘടന എന്നാണ് സംഘാടകരുടെ അവകാശവാദമെങ്കിലും പുതിയ സംഘടനയ്ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഇതാണ് ലോകമാന്യദള്‍ എന്ന പുതിയ വളണ്ടിയര്‍ സേനയെ കുറിച്ച് സംഘാടകര്‍ പറയുന്നത്. തെലുങ്കാനയില്‍ നിന്നുള്ള ടി സി കെ സിങ്ങാണ് സംഘടനയുടെ ദേശീയ ചീഫ് ഓര്‍ഗനൈസര്‍.

കാസര്‍കോട് സ്വദേശിയായ സി.കെ നന്ദകിഷോര്‍, തൃശ്ശൂര്‍ സ്വദേശി സി.എം രാജേന്ദ്രന്‍, അയ്യൂബ്ഖാന്‍ പുനലൂര്‍ എന്നിവര്‍ക്കാണ് സംഘടനയുടെ കേരളത്തിലെ ചുമതല. ഒക്ടോബര്‍ രണ്ടിന് ദേശ് രക്ഷാബന്ധന്‍ ദിനമായി ആചരിച്ചാണ് ലോകമാന്യദള്‍ പരസ്യപ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. സംഘടനയുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാത്ത ചില തീവ്രആശയക്കാരാണ് ഈ കൂട്ടായ്മക്ക് പിന്നിലെന്ന് കെ.പി.സി.സി സംഘടന ചുമതലയുള്ള കെ.പി അനില്‍ കുമാര്‍ മീഡിയവണിനോട് പറഞ്ഞു.