LiveTV

Live

Kerala

ഹൈക്കോടതി പൊലീസ് സംരക്ഷണം നിർദ്ദേശിച്ചയാളുടെ വീട് സി.പി.എം പ്രവർത്തകർ അടിച്ചു തകര്‍ത്തതായി പരാതി

പത്തനംതിട്ട, തിരുവല്ല കുറ്റൂർ സ്വദേശി പി.കെ സുകുമാരന്‍റെ വീടും വാഹനങ്ങളുമാണ് അടിച്ച് തകർത്തത്. സ്വന്തം ഭൂമിയില്‍ മതില്‍ കെട്ടുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് ആരോപണം

ഹൈക്കോടതി പൊലീസ് സംരക്ഷണം നിർദ്ദേശിച്ചയാളുടെ വീട് സി.പി.എം പ്രവർത്തകർ അടിച്ചു തകര്‍ത്തതായി പരാതി

ഹൈക്കോടതി പൊലീസ് സംരക്ഷണം നിർദ്ദേശിച്ചിരുന്നയാളുടെ വീട് സി.പി.എം പ്രവർത്തകർ ചേർന്ന് അടിച്ച് തകർത്തതായി പരാതി. പത്തനംതിട്ട, തിരുവല്ല കുറ്റൂർ സ്വദേശി പി.കെ സുകുമാരന്‍റെ വീടും വാഹനങ്ങളുമാണ് അടിച്ച് തകർത്തത്. സ്വന്തം ഭൂമിയില്‍ മതില്‍ കെട്ടുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പരാതിക്കാരന്‍റെ ആരോപണം. കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവല്ല കുറ്റൂർ സ്വദേശിയായ സുകുമാരന്‍റെ വീടിന് നേരെ ആക്രമണം നടന്നത്.

രാത്രി 10 മണിയോടെ സംഘം ചേർന്നെത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ വീടിന്‍റെ ജനല്‍ചില്ലകളും പോർച്ചില്‍ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും അടിച്ച് തകർക്കുകയായിരുന്നു. സി.പി.എം പ്രവർത്തകരുമായി നിലനിന്ന തർക്കമാണ് ആക്രമണത്തിന് കാരണമെന്നും ആക്രമണത്തില്‍ ഏഴു വയസുള്ള കൊച്ചുമകന് പരിക്കേറ്റതായും സുകുമാരന്‍ പറഞ്ഞു.