LiveTV

Live

Kerala

ഇടുക്കിയില്‍ മദ്യം കഴിച്ച മൂന്നുപേർ ഗുരുതരാവസ്ഥയിൽ

ഹോം സ്റ്റേ ഉടമ, സഹായി,സുഹൃത്ത് എന്നിവരെ അങ്കമാലിയിലെയും കോലഞ്ചേരിയിലെയും ആശുപത്രികളിലേക്ക് മാറ്റി

ഇടുക്കിയില്‍  മദ്യം കഴിച്ച മൂന്നുപേർ ഗുരുതരാവസ്ഥയിൽ

ഇടുക്കി ചിത്തിരപുരത്ത് മദ്യം കഴിച്ച മൂന്ന് പേർ ഗുരുതരാവസ്ഥയിൽ. ഹോം സ്റ്റേ ഉടമ, സഹായി,സുഹൃത്ത് എന്നിവരെ അങ്കമാലിയിലെയും കോലഞ്ചേരിയിലെയും ആശുപത്രികളിലേക്ക് മാറ്റി.

കഴിച്ചത് വിഷമദ്യമാണന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉടമയായ തങ്കപ്പൻ, സഹായി കണ്ണൂർ സ്വദേശി ജോബി, റിസോർട്ടിൽ താമസിക്കുവാൻ എത്തിയ തൃശ്ശൂർ സ്വദേശി മനോജ് എന്നിവരാണ് ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. തൃശ്ശൂർ സ്വദേശി മനോജ് കൊണ്ടുവന്ന മദ്യം ഞായറാഴ്ച രാത്രിയോടെ മൂവരും തേൻചേർത്ത് കഴിക്കുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ തങ്കപ്പന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതോടെ അടിമാലി മോർണിംഗ് സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 11 മണിയോടെ സഹായി ജോബിയും അമിതമായ ഛർദ്ദി ഉണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് രാത്രിയോടെ ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തൃശ്ശൂർ സ്വദേശി മനോജ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളത്തൂവൽ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് എവിടെ നിന്നാണ് മദ്യം ലഭിച്ചതെന്ന കാര്യവും അന്വേഷിച്ചു വരികയാണ്.