LiveTV

Live

Kerala

'നീതു മോളെ കാണാൻ ഈ ചേച്ചിയും..': രമ്യ ഹരിദാസ്

താന്‍ രണ്ട് മാസത്തെ ശമ്പളം നീതുവിന് നല്‍കുമെന്നും രമ്യ ഹരിദാസ്

'നീതു മോളെ കാണാൻ ഈ ചേച്ചിയും..': രമ്യ ഹരിദാസ്

അനില്‍ അക്കര എംഎല്‍എക്കൊപ്പം നീതു ജോണ്‍സണെ കാത്ത് രമ്യ ഹരിദാസ് എംപിയും. ലൈഫ് പദ്ധതി എംഎല്‍എ മുടക്കുകയാണെന്ന് പെണ്‍കുട്ടിയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ കത്ത് പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പെണ്‍കുട്ടിയെ തേടിയിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടി എംഎല്‍എക്കെതിരെ എഴുതിയതെന്ന് അവകാശപ്പെടുന്ന കുറിപ്പ് പ്രചരിച്ചത്.

"നീതു മോളെ കാണാൻ ഈ ചേച്ചിയും വരും. നാളെ രാവിലെ അനിൽ അക്കര എംഎൽഎയും കൗൺസിലർ സൈറാബാനു ടീച്ചറും കാത്തിരിക്കുന്ന വടക്കാഞ്ചേരി മങ്കരയിൽ ഞാനും ഉണ്ടാകും"- എന്നാണ് രമ്യ ഹരിദാസ് പറഞ്ഞത്. പറഞ്ഞതുപോലെ തന്നെ രമ്യ ഹരിദാസ് സ്ഥലത്തെത്തി. സ്വന്തമായി വീടില്ലാത്തവരുടെ സങ്കടം തനിക്ക് മനസ്സിലാകും. അങ്ങനെയൊരു കുട്ടി ഉണ്ടെങ്കില്‍ പുറത്തുവരണം. എംഎല്‍എയുടെ ഭാര്യ അവര്‍ക്ക് കിട്ടിയ സ്ഥലം നീതുവിന് വീടുണ്ടാക്കാന്‍ നല്‍കാന്‍ തയ്യാറാണ്. താന്‍ രണ്ട് മാസത്തെ ശമ്പളം നീതുവിന് നല്‍കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

നീതു മോളെ കാണാൻ ഈ ചേച്ചിയും വരും ......നാളെ രാവിലെ അനിൽ അക്കര എം.എൽ.എയും കൗൺസിലർ സൈറാബാനു ടീച്ചറും .... കാത്തിരിക്കുന്ന വടക്കാഞ്ചേരി മങ്കരയിൽ..... ഞാനും ഉണ്ടാകും ....

Posted by Ramya Haridas on Monday, September 28, 2020

'സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്സ്റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന എന്റെ അമ്മയുടെ ആയിരുന്നു. അടച്ചുറപ്പുള്ള വീടെന്നത് ഞങ്ങളെപ്പോലെ നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്. ഞങ്ങളുടെ കൗണ്‍സിലര്‍ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷനില്‍ ലിസ്റ്റില്‍ ഞങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകര്‍ക്കരുത് പ്ലീസ്' - നീതു ജോണ്‍സണ്‍, മങ്കര എന്നായിരുന്നു കുറിപ്പ്.

ഇതിന് പ്രതികരണമായാണ് എംഎല്‍എ രംഗത്തെത്തിയത്. നീതു ജോണ്‍സണെ കണ്ടെത്താന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടെന്ന് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി താനും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും എങ്കേക്കാട് മങ്കട റോഡില്‍ രാവിലെ ഒമ്പത് മുതല്‍ 11 വരെ കാത്തിരിക്കുമെന്നും നീതുവിനും നീതുവിനെ അറിയുന്ന ആര്‍ക്കും ഈ വിഷയത്തില്‍ തന്നെ സമീപിക്കാമെന്നും അനില്‍ അക്കര വ്യക്തമാക്കുകയുണ്ടായി. മൂവരും നീതുവിനായുള്ള കാത്തിരിപ്പിലാണ്.