LiveTV

Live

Kerala

മാത്യു അറക്കലിനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് പരിഗണിക്കുന്നു

പ്രഖ്യാപനം സഭയുടെ കൂടി സമ്മതത്തിന് ശേഷമായിരിക്കുമെന്നാണ് വിവരം

മാത്യു അറക്കലിനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് പരിഗണിക്കുന്നു

കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാത്യു അറക്കലിനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. കേന്ദ്രം ഉടൻ തീരുമാനമെടുക്കുമെന്നാണ് സൂചന. പ്രഖ്യാപനം സഭയുടെ കൂടി സമ്മതത്തിന് ശേഷമായിരിക്കുമെന്നാണ് വിവരം. എന്നാൽ ഇതേക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നാണ് മാത്യു അറയ്ക്കൽ മീഡിയവണിനോട് പ്രതികരിച്ചത്.

ഈ വ൪ഷം ഫെബ്രുവരിയിലാണ് രൂപത ബിഷപ്പ് സ്ഥാനത്ത് നിന്ന് മാത്യു അറക്കൽ വിരമിച്ചത്. നിലവിൽ പീരുമേട് കേന്ദ്രീകരിച്ച് സാമൂഹ്യപ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്. മെയ് മാസത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയ൪മാനായിരുന്ന ഖൈറുൽ റിസ്വി സ്ഥാനമൊഴിഞ്ഞത്. ഇതോടെ ചെയ൪മാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. കേരളത്തിലെ ബിജെപി നേതാക്കൾ വഴി ബയോഡാറ്റ അടക്കമുള്ള വ്യക്തി വിവരങ്ങൾ കേന്ദ്ര സ൪ക്കാറിന് ലഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയോടെ നിയമന നടപടികൾ കേന്ദ്രം ഊ൪ജിതമാക്കിയിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ സിറോ മലബാർ സഭയുടെ സമ്മതത്തിന് ശേഷം മാത്രമായിരിക്കും പ്രഖ്യാപനം എന്നാണ് ലഭിക്കുന്ന സൂചന. ഇതിനായി കർദിനാൾ ജോർജ് ആലഞ്ചേരി നിശ്ചയിച്ച സബ് കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് വരികയാണ്. സഭ സമ്മതമറിയിക്കുന്ന മുറക്ക് വരും ദിവസങ്ങളിൽ കേന്ദ്രം പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.