LiveTV

Live

Kerala

യു.ഡി.എഫ് - ബി.ജെ.പി കൂട്ടുകെട്ട് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി

ലൈഫിലെ സി.ബി.ഐ അന്വേഷണം ഇതിന്‍റെ ഭാഗമാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. യു.ഡി.എഫ് അക്രമസമരങ്ങള്‍ നടത്തുവെന്നാരോപിച്ച് സംസ്ഥാനമുടനീളം ഇടത് മുന്നണി ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു

യു.ഡി.എഫ് - ബി.ജെ.പി കൂട്ടുകെട്ട് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍  ശ്രമിക്കുന്നുവെന്ന് കോടിയേരി

സംസ്ഥാനസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യു.ഡി.എഫ്, ബി.ജെ.പി കൂട്ടുകെട്ട് ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലൈഫിലെ സി.ബി.ഐ അന്വേഷണം ഇതിന്‍റെ ഭാഗമാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. യു.ഡി.എഫ് അക്രമസമരങ്ങള്‍ നടത്തുവെന്നാരോപിച്ച് സംസ്ഥാനമുടനീളം ഇടത് മുന്നണി ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു. സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങൾ ഉയർത്തി യു.ഡി.എഫ് നടത്തുന്ന സമരങ്ങൾക്കും, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന രാഷ്ട്രിയ നീക്കങ്ങൾക്കുമെതിരെ പ്രതിരോധം തീര്‍ത്താണ് എൽ.ഡി.എഫ് പ്രതിഷേധവുമായി രംഗത്ത് വന്നത്.

യു.ഡി.എഫ് അക്രമസമരം നടത്തുന്നുവെന്നാരോപിച്ച് സംസ്ഥാനമൊട്ടൊകെ ഇടത്മുന്നണി ബഹുജന കൂട്ടായ്മകൾ സംഘടിപ്പിച്ചു. കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി തിരുവനന്തപുരത്ത് പരിപാടി ഉദ്ഘാടനം ചെയ്ത കോടിയേരി കുറ്റപ്പെടുത്തി. കൊല്ലത്ത് പന്ന്യന്‍ രവീന്ദ്രനും ആലപ്പുഴയില്‍ എ.വിജയരാഘവനും മറ്റു ജില്ലകളില്‍ കക്ഷിനേതാക്കളും കൂട്ടായ്മയുടെ ഭാഗമായി. യു.ഡി.എഫിനും ബി.ജെ.പിക്കുമെതിരെ തുടര്‍സമരപരിപാടികളും എല്‍.ഡി.എഫ് ആലോചിക്കുന്നുണ്ട്.