LiveTV

Live

Kerala

പാളം മുറിച്ച് കടക്കുമ്പോള്‍ കുഴഞ്ഞുവീണു: ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു

റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ അബ്ദുല്ല കുഴഞ്ഞു വീഴുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാനെത്തിയതായിരുന്നു ഭാര്യ അസ്മ

പാളം മുറിച്ച് കടക്കുമ്പോള്‍ കുഴഞ്ഞുവീണു: ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു

കോഴിക്കോട് കൊയിലാണ്ടിയിൽ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചു. കടലൂർ പുതിയോട്ടിൽ അബ്ദുല്ല, ഭാര്യ അസ്മ എന്നിവരാണ് മരിച്ചത്. റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ അബ്ദുല്ല കുഴഞ്ഞു വീഴുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാനെത്തിയതായിരുന്നു ഭാര്യ. ഇതിനിടയിലാണ് പാളത്തിലൂടെ കടന്നു വന്ന ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചത്.

ന​ന്തി​യി​ല്‍ നി​ന്ന് ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന അ​ബ്ദു​ല്ല റെ​യി​ല്‍പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ക്ഷീ​ണം ബാ​ധി​ച്ച് ട്രാ​ക്കി​ല്‍ ഇ​രു​ന്നു​പോ​വുകയായിരുന്നു. തൊ​ട്ട​ടു​ത്താ​ണ് ഇ​വ​ര്‍ വാ​ടക​ക്ക് താ​മ​സി​ക്കു​ന്ന വീ​ട്. ഭ​ര്‍ത്താ​വി​നെ സ​ഹാ​യി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​സ്മ. ഇ​തി​നി​ടെയെത്തിയ ട്രെ​യി​ൻ ഇ​രു​വ​രെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.