LiveTV

Live

Kerala

മലപ്പുറത്ത് ടര്‍ഫില്‍ ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

തിങ്കളാഴ്ച രാത്രി ഒറവുംപുറത്തുള്ള ടർഫ് ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

മലപ്പുറത്ത് ടര്‍ഫില്‍ ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം പാണ്ടിക്കാട് ടർഫിൽ ഫുട്ബാൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കിഴക്കേ പണ്ടിക്കാട് കുറ്റിപ്പുളിയിലെ കരുവത്തിൽ സുലൈമാന്‍റെ മകൻ ഷറഫുദ്ദീനാണ്​ (29) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒറവുംപുറത്തുള്ള ടർഫ് ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് മാസം മുമ്പാണ്​ ഷറഫുദ്ദീൻ ഗൾഫിൽ നിന്ന്​ നാട്ടിലെത്തിയത്​. പാണ്ടിക്കാട് പൊലീസ് ഇൻക്വസ്​റ്റ്​ നടത്തി. മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം മൃതദേഹം ​ കിഴക്കേ പാണ്ടിക്കാട് പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.