LiveTV

Live

Kerala

കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷം; ദ്രുതകര്‍മ സേനയെ നിയോഗിച്ചു

ഇന്നലെ മാത്രം 918 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷം; ദ്രുതകര്‍മ സേനയെ നിയോഗിച്ചു

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം. ഇന്നലെ മാത്രം 918 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോര്‍പറേഷന്‍ പരിധിയിലാണ് രോഗികള്‍ കൂടുതലും.

തുടര്‍ച്ചയായി രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് കോഴിക്കോട് ജില്ലാ ഭരണകൂടത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 271 കോവിഡ് കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും പ്രാദേശിക സമ്പര്‍ക്ക കേസുകള്‍ വര്‍ധിച്ചു. ചെക്യാട്, രാമനാട്ടുകര, ഒളവണ്ണ എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു.

കോര്‍പറേഷന്‍ പരിധിയില്‍ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഹാര്‍ബറുകളിലും ചന്തകളിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ദ്രുതകര്‍മ സേനയെ നിയോഗിച്ചു.

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നമ്മൾ ഏവരും അതീവ ജാഗ്രതയോടെ മുന്നേറേണ്ടതുണ്ട്. ചെറിയ വീഴ്ചകൾ പോലും...

Posted by Collector Kozhikode on Sunday, September 27, 2020