LiveTV

Live

Kerala

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മ്മാണം നിര്‍ത്തിവെച്ചതോടെ തൊഴിലാളികള്‍ പ്രതിസന്ധിയില്‍

140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നമാണ് നഷ്ടപ്പെടുന്നതെന്ന് നഗരസഭ അധികൃതര്‍ പ്രതികരിച്ചു

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മ്മാണം നിര്‍ത്തിവെച്ചതോടെ തൊഴിലാളികള്‍ പ്രതിസന്ധിയില്‍

തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മ്മാണം നിര്‍ത്തിവെച്ചതോടെ തൊഴിലാളികള്‍ പ്രതിസന്ധിയിലായി. 300ലധികം നിര്‍മ്മാണ തൊഴിലാളികളാണ് ആശങ്കയിലായത്. നിര്‍മ്മാണം നിലച്ചതോടെ 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നമാണ് നഷ്ടപ്പെടുന്നതെന്ന് നഗരസഭ അധികൃതര്‍ പ്രതികരിച്ചു.

വടക്കാഞ്ചേരി ചരല്‍പ്പറമ്പില്‍ ലൈഫ് മിഷന്‍ കീഴില്‍ നാല് ഫ്ലാറ്റ് സമുച്ചയങ്ങളും ഒരു ആശുപത്രിയുമാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 75 ശതമാനത്തിലധികം പൂര്‍ത്തിയായി. ഇതിനിടയിലാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയത്.

വടക്കാഞ്ചേരിയിലേയും പരിസര പ്രദേശങ്ങളിലേയും ആളുകളായിരുന്നു നിര്‍മ്മാണ തൊഴിലാളികള്‍. പെട്ടെന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതോടെ മുന്നൂറിലധികം വരുന്ന തൊഴിലാളികളും ആശങ്കയിലാണ്.