LiveTV

Live

Kerala

രാജിയില്ലെന്ന് കൊടിക്കുന്നിൽ; ആലോചനകളില്ലെന്ന് പരാതി, തർക്കം തീർക്കണമെന്ന് ലീഗ്

വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. പാർട്ടിയിൽ അധികം വിഴുപ്പലക്കലിന് ഇല്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

രാജിയില്ലെന്ന് കൊടിക്കുന്നിൽ; ആലോചനകളില്ലെന്ന് പരാതി, തർക്കം തീർക്കണമെന്ന് ലീഗ്

കെ.പി.സി.സി ഭാരവാഹിത്വം സംബന്ധിച്ച് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായവുമായി രംഗത്ത്. വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. പാർട്ടിയിൽ അധികം വിഴുപ്പലക്കലിന് ഇല്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. അതേ സമയം കോൺഗ്രസിലെ പ്രശ്നങ്ങൾ യു.ഡി.എഫിനെ ബാധിക്കരുതെന്ന് ഘടകകക്ഷികൾ ആവശ്യപ്പെട്ടു.

ബെന്നി ബഹനാൻ സ്ഥാനം ഒഴിയുമ്പോൾ കൊടിക്കുന്നിൽ സുരേഷും കെ സുധാകരനും ഇരട്ട പദവി വഹിക്കുന്നതിന്റെ അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ പാർട്ടി ഭാരവാഹിത്വം ഒഴിയണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടില്ലെന്നാണ് കൊടിക്കുന്നിൽ സുരേഷിന്റെ വാദം. പാര്‍ട്ടി നേതൃത്വത്തിന്‍റെ പ്രവര്‍ത്തന രീതിയില്‍ അതൃപ്തിയുണ്ടെന്ന് കെ മുരളീധരന്‍ ആവർത്തിച്ചു. പാര്‍ട്ടിയുടെ പല തീരുമാനങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും മുരളി പറഞ്ഞു.

കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങൾ യു.ഡി.എഫിനെ ബാധിക്കാതെ പരിഹരിക്കണമെന്ന് മുസ് ലിം ലീഗ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നേതാക്കൾ തമ്മിൽ ആശയ വിനിമയം നടത്തി. പ്രശ്നം കൂടുതൽ വഷളാകാതെ ഒതുക്കി തീർക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ ശ്രമം.