LiveTV

Live

Kerala

വിനയന് വിലക്ക്: ഫെഫ്‍കയുടെ ഹരജി സുപ്രിം കോടതി തള്ളി

വിനയൻ നൽകിയ ഹരജിയിൽ 2017 മാർച്ചിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ താരസംഘടനയായ അമ്മയ്ക്ക് നാലുലക്ഷം രൂപയും ഫെഫ്കയ്ക്ക് 81, 000 രൂപയും പിഴ ചുമത്തിയിരുന്നു.

വിനയന് വിലക്ക്: ഫെഫ്‍കയുടെ ഹരജി സുപ്രിം കോടതി തള്ളി

സംവിധായകൻ വിനയന്‍റെ വിലക്കുമായി ബന്ധപ്പെട്ട് ഫെഫ്‍ക സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. സംവിധായകൻ വിനയനെ വിലക്കിയതിൽ പിഴ ചുമത്തിയതിന് എതിരായ ഹരജിയാണ് സുപ്രിം കോടതി തള്ളിയത്. കോമ്പറ്റീഷന്‍ കമ്മീഷന് വിധി പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്ന ഫെഫ്‍കയുടെ വാദം കോടതി അംഗീകരിച്ചില്ല.

ജസ്റ്റിസ് ആര്‍. എഫ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്. വിനയനെ വിലക്കിയ നടപടിയിൽ മലയാള സിനിമ സംഘടനകൾക്ക് മേൽ പിഴ ചുമത്തിയ കോമ്പിറ്റീഷന്‍ കമ്മീഷന്റെയും നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണലിന്റെയും വിധി ചോദ്യം ചെയ്തായിരുന്നു ഫെഫ്‍കയുടെ ഹരജി. ട്രെഡ് യൂണിയന്റെ അധികാരത്തിൽ ഇടപെടാൻ കോമ്പിറ്റീഷൻ കമ്മീഷനോ കമ്പനി ലോ ട്രൈബ്യൂണലിനോ അധികാരമില്ലെന്നായിരുന്നു ഹരജിയിലെ വാദം.

തനിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിനയൻ നൽകിയ ഹരജിയിൽ 2017 മാർച്ചിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ താരസംഘടനയായ അമ്മയ്ക്ക് നാലുലക്ഷം രൂപയും ഫെഫ്കയ്ക്ക് 81, 000 രൂപയും പിഴ ചുമത്തിയിരുന്നു. ബി. ഉണ്ണികൃഷ്ണൻ നൽകിയ ഹരജി തള്ളിയായിരുന്നു വിധി.