LiveTV

Live

Kerala

ബഫര്‍ സോണ്‍ കരട് വിജ്ഞാപനത്തില്‍ ഭേദഗതി ആവശ്യപ്പെടുമെന്ന് മന്ത്രി കെ രാജു

ബഫര്‍ സോണ്‍ കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്താന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി കെ. രാജു. എവിടെയെങ്കിലും അധികമായി ജനം താമസിക്കുന്ന മേഖലകൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും.

ബഫര്‍ സോണ്‍ കരട് വിജ്ഞാപനത്തില്‍ ഭേദഗതി ആവശ്യപ്പെടുമെന്ന് മന്ത്രി കെ രാജു

ബഫര്‍ സോണ്‍ കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്താന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി കെ. രാജു. എവിടെയെങ്കിലും അധികമായി ജനം താമസിക്കുന്ന മേഖലകൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിന്റെ റിപ്പോർട്ട് അടിയന്തിരമായി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി കൂടി പരിശോധിച്ച ശേഷം കേന്ദ്രത്തിന് ഈ റിപ്പോർട്ട് അയച്ചു കൊടുക്കുമെന്നും വനംമന്ത്രി പറഞ്ഞു.

അതേസമയം ബഫർ സോണിലെ നിലവിലെ വിസ്തൃതി കോഴിക്കോട് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെ ബാധിക്കുമോ എന്ന കാര്യം പഠിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഒക്ടോബർ 15നുള്ളിൽ റിപ്പോർട്ട് തയ്യാറാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ഒക്ടോബർ അഞ്ചിനുള്ളിൽ കോഴിക്കോട് ജില്ലയിലെ പ്രശ്നങ്ങൾ അറിയിക്കും. താമരശ്ശേരി ബിഷപ് റമിജിയോസ് ഇഞ്ചനാനിയലും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. പരാതികൾ പരിശോധിക്കാമെന്ന് യോഗത്തിൽ ധാരണയായെന്ന് ബിഷപ്പ് പറഞ്ഞു.

വനപ്രദേശങ്ങള്‍ക്ക് ചുറ്റും 10 കിലോമീറ്റര്‍ വരെ വിസ്തീര്‍ണത്തില്‍ ബഫര്‍ സോണുകള്‍ സൃഷ്ടിക്കാനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. ബഫര്‍ സോണുകളില്‍ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖലയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. സംരക്ഷിത വന പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള പുറമ്പോക്ക് ഭൂമി, ജലാശയങ്ങള്‍, ടെറിറ്റോറിയല്‍ വനം ഡിവിഷനുകള്‍ക്ക് കീഴിലെ വനഭൂമി, സര്‍ക്കാര്‍ ഉടമസ്ഥതയിലെ തോട്ടങ്ങള്‍ എന്നിവ ബഫര്‍ സോണാക്കാമെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരടില്‍ പറയുന്നത്.