LiveTV

Live

Kerala

അശ്ലീല വീഡിയോ; യൂ ‍ട്യൂബര്‍ വിജയ് പി നായർക്കെതിരെ പൊലീസ് കേസെടുത്തു

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അശ്ലീല വീഡിയോ; യൂ ‍ട്യൂബര്‍ വിജയ് പി നായർക്കെതിരെ പൊലീസ് കേസെടുത്തു

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരായി അശ്ലീല വീഡിയോ പുറത്തിറക്കിയതില്‍ യൂ ട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി കമ്മീഷണർക്കും ഡി.ജി.പിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതെ സമയം ഇയാള്‍ക്കെതിരെ ഐ.ടി വകുപ്പ് ചുമത്തിയിട്ടില്ല. സൈബർ സെല്ലിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം ഐ.ടി വകുപ്പ് ചുമത്തുന്നതിൽ തീരുമാനമാകുമെന്ന് പൊലീസ് അറിയിച്ചു.

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; യൂട്യൂബറുടെ ദേഹത്ത് കരിഓയില്‍ ഒഴിച്ച് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധം
Also Read

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; യൂട്യൂബറുടെ ദേഹത്ത് കരിഓയില്‍ ഒഴിച്ച് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധം

ഇന്നലെയാണ് സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരി ഓയിൽ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ആക്ടിവിസ്റ്റും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരും ഭാഗ്യലക്ഷ്മിക്ക് കൂടെയുണ്ടായിരുന്നു. വിജയ് പി നായര്‍ എന്ന യുട്യൂബര്‍ നിരന്തരമായി തന്റെ യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ നേരത്തെ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു.

യൂ ട്യൂബറെ മര്‍ദ്ദിച്ച സംഭവം; ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്കെതിരെ കേസ്
Also Read

യൂ ട്യൂബറെ മര്‍ദ്ദിച്ച സംഭവം; ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്കെതിരെ കേസ്