LiveTV

Live

Kerala

ജനതാദള്‍ എസില്‍ പ്രശ്നങ്ങളുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍

ജനതാദൾ എസിൽ സംസ്ഥാന അധ്യക്ഷനെ സംഘടനാപരമായി ഒറ്റപ്പെടുത്തി വിഭാഗീയത രൂക്ഷമാകുകയാണ്.

ജനതാദള്‍ എസില്‍ പ്രശ്നങ്ങളുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍

ജനതാദള്‍ എസില്‍ പ്രശ്നങ്ങളുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി കെ നാണു. താന്‍ നിയമിച്ച കോട്ടയം ജില്ല പ്രിസിഡന്‍റിനെ മാറ്റിയത് തന്നോട് ആലോചിക്കാതെയാണ്. ഒരു ജില്ലാ കമ്മിറ്റി തനിക്കെതിരെ കേസ് നല്‍കിയെന്നും നാണു മീഡിയവണിനോട് പറഞ്ഞു. തര്‍ക്കം കാരണം ദേവഗൗഡയുടെ അധ്യക്ഷതയില്‍ മാത്രമേ സംസ്ഥാന സമിതി ചേരാവൂയെന്ന് നേതൃത്വം നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് സി.കെ നാണുവിന്റെ പ്രതികരണം.

ജനതാദൾ എസിൽ സംസ്ഥാന അധ്യക്ഷനെ സംഘടനാപരമായി ഒറ്റപ്പെടുത്തി വിഭാഗീയത രൂക്ഷമാകുകയാണ്. സി.കെ നാണു നിയമിച്ച കോട്ടയം ജില്ലാ അധ്യക്ഷനെ ദേശീയ നേതൃത്വം ഇടപെട്ട് മാറ്റി. ഇതോടെ സംസ്ഥാന അധ്യക്ഷനും ഇടഞ്ഞു. തന്നോട് ആലോചിക്കാതെ ദേശീയ നേതൃത്വം തീരുമാനം എടുക്കുന്നതിനെതിരെ സി.കെ നാണു ദേവഗൗഡയെ ഉടൻ കാണും.

ലോക് താന്ത്രിക് ജനതാദളുമായയുള്ള ലയനവും സംസ്ഥാന അധ്യക്ഷനെ ചൊല്ലിയുള്ള തർക്കവും കാരണമാണ് സംസ്ഥാനത്ത് കോർ കമ്മിറ്റിക്ക് രൂപം നൽകിയത്. സംസ്ഥാന അധ്യക്ഷ പദവി ലോക് താന്ത്രിക് വിഭാഗത്തിന് നൽകുന്നതിന് ജനതാദൾ എസിൽ പ്രബല വിഭാഗത്തിന് താൽപര്യമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് തർക്കം രൂക്ഷമായതോടെയാണ് സംസ്ഥാന കോർ കമ്മിറ്റി ദേവഗൗഡയുടെ അധ്യക്ഷതയിൽ ചേർന്നാൽ മതിയെന്ന് തീരുമാനിച്ചത്. ഈ തീരുമാനത്തോടെ തൻ്റെ അധികാരത്തിൽ കൈകടത്തുന്നു എന്നാണ് സി കെ നാണുവിന്റെ പരാതി.