LiveTV

Live

Kerala

കടിഞ്ഞാണില്ലാതെ കോവിഡ്; കോഴിക്കോട് കടുത്ത നിയന്ത്രണം

വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രം പങ്കെടുക്കാം.

കടിഞ്ഞാണില്ലാതെ കോവിഡ്; കോഴിക്കോട് കടുത്ത നിയന്ത്രണം

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രം പങ്കെടുക്കാം.

ജിംനേഷ്യം, ടര്‍ഫ്, സ്വിമ്മിങ് പൂളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ശവസംസ്കാരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി നിശ്ചയിച്ചു. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കണം. ഇതിനിടെ കോഴിക്കോട് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഏഴ് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കടിഞ്ഞാണില്ലാതെ കോവിഡ്; കോഴിക്കോട് കടുത്ത നിയന്ത്രണം

നാളെ കൂടുതല്‍ പൊലീസുകാര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തും. ഇതേത്തുടര്‍ന്ന് കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരുടെ എണ്ണം കുറച്ചു.