LiveTV

Live

Kerala

ബാലഭാസ്കറിന്റെ മരണം; കലാഭവൻ സോബിയെ വീണ്ടും നുണപരിശോധന നടത്തും

കഴിഞ്ഞ ദിവസം സോബിയെ നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു

ബാലഭാസ്കറിന്റെ മരണം; കലാഭവൻ സോബിയെ വീണ്ടും നുണപരിശോധന നടത്തും

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന സി.ബി.ഐ  സംഘം കലാഭവൻ സോബിയെ വീണ്ടും നുണപരിശോധനക്ക് വിധേയനാക്കും. ചൊവ്വാഴ്ച ഹാജരാകാനാണ് സി.ബി.ഐ സോബിക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുള്ളത് കൊണ്ടാണ് വീണ്ടും നുണപരിശോധനയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം. ബാലഭാസ്കറിന്റേത് അപകട മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും കലാഭവൻ സോബി ആരോപണമുന്നയിച്ചിരുന്നു. കൊലപാതകവുമായി സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും സോബി വെളിപ്പെടുത്തിയിരുന്നു.