LiveTV

Live

Kerala

കോവിഡ് കോഴിക്കോട് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി

ജിംനേഷ്യം, ടർഫ്, സ്വിമ്മിങ് പൂളുകൾ എന്നിവയുടെ പ്രവർത്തനം നിർത്തിവെച്ചു.

കോവിഡ് കോഴിക്കോട് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. കോഴിക്കോട് സിറ്റി പൊലീസ് കൺട്രോൾ റൂമിൽ ഏഴ് പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാളെ കൂടുതൽ പൊലീസുകാർക്ക് കോവിഡ് ടെസ്റ്റ് നടത്തും. 956 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.

കണ്ടയിൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. മാർക്കറ്റിലും ഷോപ്പിങ് മാളുകളിലും ആളുകൾ കൂട്ടം ചേർന്ന് നിൽക്കുന്നതിനും വിലക്കുണ്ട്. ജിംനേഷ്യം, ടർഫ്, സ്വിമ്മിങ് പൂളുകൾ എന്നിവയുടെ പ്രവർത്തനം നിർത്തിവെച്ചു. കല്യാണ ചടങ്ങുകൾക്കും ആരാധനാലയങ്ങളിലും 50 പേർക്ക് മാത്രം പങ്കെടുക്കാം.

ജില്ലയില്‍ ഇന്ന് രോ​ഗം സ്ഥിരീകരിച്ച 29 പേരുടെ ഉറവിടം വ്യക്തമല്ല. 879 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ചത്. ജില്ലയിലെ ആകെ കോവിഡ് രോ​ഗികളുടെ എണ്ണം ഇതോടെ 5782 ആയി.