LiveTV

Live

Kerala

പോപ്പുലര്‍‌ ഫിനാന്‍സ് തട്ടിപ്പ്: നിക്ഷേപകര്‍ക്കൊപ്പം, പക്ഷെ സമരത്തിനില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

നാലായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കണക്കാക്കുന്ന പോപ്പുലർ ഫിനാന്സ് കേസില്‍ നിലവില്‍ മൂവായിരത്തിലേറെ പേരാണ് പരാതി നല്‍കിയത്

പോപ്പുലര്‍‌ ഫിനാന്‍സ് തട്ടിപ്പ്: നിക്ഷേപകര്‍ക്കൊപ്പം, പക്ഷെ സമരത്തിനില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

പോപ്പുലർ ഫിനാസ് നിക്ഷേപകരെ പിന്തുണക്കുന്ന നിലപാടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെങ്കിലും ഏറെ കരുതലോടെയാണ് അവർ മുന്നോട്ട് പോകുന്നത്. തട്ടിപ്പിന്റെ കേന്ദ്രമായ പത്തനംതിട്ടയില്‍ വിവിധ കൂട്ടായ്മകള്ക്ക് രൂപം നല്കിയെങ്കിലും തുറന്ന സമരത്തിലേക്കില്ലെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്. 4000 കോടിയുടെ സാന്പത്തിക തട്ടിപ്പില്‍ കള്ളപ്പണ ഇടപാടുകളും വ്യക്തമായതോടെയാണ് നേതാക്കള്‍ മിതത്വം പാലിക്കുന്നത്.

കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണങ്കിലും നിക്ഷേപകർക്കനുകൂലമായ പ്രതൃക്ഷ നിലപാട് സ്വീകരിക്കാന് രാഷ്ട്രീയ പാർട്ടികളൊന്നും തയ്യാറായിട്ടില്ല. എന്നാല്‍ വിവിധയിടങ്ങളിലായി നിക്ഷേകരുടെ യോഗം വിളിച്ച് പിന്തുണ പ്രഖ്യാപിക്കുക എന്ന രാഷ്ട്രീയ തന്ത്രവും പാർട്ടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ ആദ്യമായി യോഗം സംഘടിപ്പിച്ച് നിക്ഷേപകർക്കൊപ്പമെന്ന് പ്രഖ്യാപിച്ചത് കോണ്ഗ്രസാണ്. എന്നാല്‍ പ്രത്യക്ഷ സമരങ്ങളിലേക്ക് കടക്കാതെ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമാനമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു.

നിക്ഷേപകരുടെ താത്പര്യം സംരക്ഷിച്ച് മുന്നോട്ട് പോകുമെന്ന് പറയുന്ന ബി.ജെ.പി, സി.പി.എമ്മും സർക്കാരും തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

പണം നഷ്ടമായവരെ ഒരുമിച്ച് നിർത്താനാണ് ശ്രമിക്കുന്നതെന്നും സമര സമിതിയെ പിന്തുണക്കുക മാത്രമാമെ ഉണ്ടാവുകയുള്ളുവെന്നും സി.പി.എം പറയുന്നു.

നാലായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കണക്കാക്കുന്ന പോപ്പുലർ ഫിനാന്സ് കേസില്‍ നിലവില്‍ മൂവായിരത്തിലേറെ പേരാണ് പരാതി നല്‍കിയത്. അമ്പതിനായിരത്തിലേറെ നിക്ഷേപകരുണ്ടെങ്കിലും ഭൂരിഭാഗം പേരും കേസില്‍ പരാതി പോലും നല്‍കാതിരിക്കുന്നതാണ് വിവിധ പാർട്ടികളെ ഇരുത്തി ചിന്തിപ്പിക്കുന്നത്. അതേ സമയം യോജി ച്ച് നിന്ന് പ്രവർത്തിക്കാതെ രാഷ്ട്രീയമായി വേർപിരിയുന്നതിനെ എതിർക്കുന്നവരാണ് നിക്ഷേപരില്‍ ഒരു വിഭാഗം.