LiveTV

Live

Kerala

നെട്ടൂര്‍ ഫഹദ് വധക്കേസ്: യുവതിയടക്കം രണ്ട് പേര്‍ കൂടി പിടിയില്‍

കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 19 ആയി കഞ്ചാവ് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്

നെട്ടൂര്‍ ഫഹദ് വധക്കേസ്: യുവതിയടക്കം രണ്ട് പേര്‍ കൂടി പിടിയില്‍

എറണാകുളം നെട്ടൂരില്‍ 19കാരനെ കൊലപ്പെടുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. നെട്ടൂര്‍ സ്വദേശിനി നിവ്യ, ഇടുക്കി ആനച്ചാല്‍ സ്വദേശികളായ ജൻസണ്‍, വിഷ്ണു എന്നിവരെയാണ് പനങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 19 ആയി.

കഞ്ചാവ് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു നെട്ടൂര്‍ സ്വദേശി ഫഹദ് കൊല്ലപ്പെട്ടത്. മുഖ്യപ്രതി ജോമോന്റെ കാമുകിയും വടകര സ്വദേശിയുമായ അനില മാത്യു, പനങ്ങാട് സ്വദേശി എ എസ് അതുല്‍ എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഫഹദിനെ കുത്തിയ കത്തിയും പ്രതികൾ വിൽക്കാൻ ശേഖരിച്ചുവച്ച കഞ്ചാവും അനിലയുടെ സ്കൂട്ടറിൽ നിന്നാണ് കണ്ടെത്തിയത്.

കൊലപാതകത്തിനു ശേഷം പ്രതികൾ അനിലയുടെ മുറിയിൽ ഒത്തുചേർന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ 12നാണ് നെട്ടൂരിൽ വച്ച് ഫഹദ് കൊല്ലപ്പെട്ടത്.