LiveTV

Live

Kerala

അനിൽ അക്കര എം.എൽ.എക്ക് പോലീസ് സുരക്ഷ വേണമെന്ന് ടി.എൻ പ്രതാപൻ

ലൈഫ് പദ്ധതിയിലെ അഴിമതി പുറത്ത് കൊണ്ടുവന്നതിനാല്‍ ഫോണിലൂടെയും നേരിട്ടും ഭീഷണിയുണ്ട്, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവർക്കാണ് സുരക്ഷ ആവശ്യപ്പെട്ട് പ്രതാപന്‍ കത്ത് നല്‍കിയത്.

അനിൽ അക്കര എം.എൽ.എക്ക് പോലീസ് സുരക്ഷ വേണമെന്ന് ടി.എൻ പ്രതാപൻ

അനിൽ അക്കര എം.എൽ.എക്ക് പോലീസ് സുരക്ഷ വേണമെന്ന് ടി.എൻ. പ്രതാപൻ എം.പി. ലൈഫ് പദ്ധതിയിലെ അഴിമതി പുറത്ത് കൊണ്ടു വന്നതിനാല്‍ ഫോണിലൂടെയും നേരിട്ടും ഭീഷണിയുണ്ട്, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവർക്കാണ് സുരക്ഷ ആവശ്യപ്പെട്ട് പ്രതാപന്‍ കത്ത് നല്‍കിയത്.

സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നു, വീട്ടുപടിക്കല്‍ വന്ന് മുദ്രാവാക്യം വിളിക്കുന്നു, പോസ്റ്റര്‍ ഒട്ടിച്ച് ഭീഷണിപ്പെടുത്തുന്നു, അനില്‍ അക്കരയെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി ചില വാടക ഗുണ്ടകളെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും ടിഎന്‍ പ്രതാപന്‍ ആരോപിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പുറത്തുകൊണ്ടുവന്നത് സ്ഥലം എം.എല്‍.എ ആയ അനില്‍ അക്കരയാണ്. ഏറ്റവും ഒടുവില്‍ സി.ബി.ഐ.യ്ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സി.ബി.ഐ. കേസെടുത്തിരിക്കുന്നത്.

അതേസമയം ലൈഫ് മിഷന്‍ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫയലുകള്‍ ശേഖരിച്ച് വിജിലന്‍സ്. പദ്ധതിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫയലുകളടക്കമാണ് ലൈഫ് മിഷന്‍ ഓഫീസില്‍ നിന്ന് അന്വേഷണസംഘം ശേഖരിച്ചത്. സി.ബി.ഐ എത്തുമെന്ന് ഭയന്നാണ് വിജിലന്‍സിനെ കൊണ്ട് ഫയല്‍ മാറ്റിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.