LiveTV

Live

Kerala

കൊല്ലത്ത് കടലില്‍ ഒഴുകി നടക്കുന്ന മൃതദേഹം കണ്ടെത്തി

ഇന്ന് രാവിലെ ഒമ്പത് മണിയോടു കൂടിയാണ് കൊല്ലം ബീച്ചിന് സമീപം കടലില്‍ ഒഴുകി നടക്കുന്ന മൃതദേഹം കണ്ടെത്തിയത്

കൊല്ലത്ത് കടലില്‍ ഒഴുകി നടക്കുന്ന മൃതദേഹം കണ്ടെത്തി

കൊല്ലം ബീച്ചിന് സമീപം കടലില്‍ മൃതദേഹം കണ്ടെത്തി. . ഇന്ന് രാവിലെ ഒമ്പത് മണിയോടു കൂടിയാണ് കൊല്ലം ബീച്ചിന് സമീപം തീരത്തോട് ചേര്‍ന്ന് കടലില്‍ ഒഴുകി നടക്കുന്ന മൃതദേഹം കണ്ടെത്തിയത്. കരക്കെത്തിക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചു. ബോട്ടുകള്‍ക്ക് തീരത്തേക്ക് അടുക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ചെറുവള്ളങ്ങള്‍ എത്തിച്ചാല്‍ മാത്രമേ മൃതദേഹം കരക്കെത്തിക്കാന്‍ സാധിക്കുകയുള്ളൂ. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു.