LiveTV

Live

Kerala

പ്രതീക്ഷയുടെ ചിറകിലേറി പറന്നവര്‍

മീഡിയവണ്ണും ഗള്‍ഫ് മാധ്യമവും ചേര്‍ന്നാണ് മിഷന്‍ വിങ്സ് ഓഫ് കംപാഷന്‍ അവതരിപ്പിച്ചത്. കുടുക്ക പൊട്ടിച്ചും ചെലവ് ചുരുക്കിയും സ്വരുക്കൂട്ടിയ നാണയത്തുട്ടുകള്‍ അയച്ചുതന്നത് നിങ്ങളാണ്

പ്രതീക്ഷയുടെ ചിറകിലേറി പറന്നവര്‍

ലോകം മുഴുവന്‍ സമാനതകളില്ലാത്ത ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്, കോവിഡ് 19. ചൈനയിലെ വുഹാന്‍ പട്ടണത്തില്‍ നിന്നും ലോകത്തിന്‍റെ മുക്കിലും മൂലയിലും കോവിഡിനെത്താന്‍ വേണ്ടി വന്നത് ആഴ്ച്ചകള്‍ മാത്രമാണ്. അതുവരെ ആഘോഷത്തിന്‍റെതായിരുന്ന തെരുവുകള്‍ നിമിഷ നേരംകൊണ്ട് ആലസ്യത്തിന്‍റെ, വിഷാദത്തിന്‍റെ മുഖംമൂടിയണിഞ്ഞത് അത്ഭുതത്തോടൊയാണ് ലോകം നോക്കിനിന്നത്.

പ്രതീക്ഷയുടെ ചിറകിലേറി പറന്നവര്‍
ali k.

തെരുവുകള്‍ വിജനമായി, ആളൊഴുകിയിരുന്ന അങ്ങാടികളില്‍ മാസ്ക് ധരിച്ച ഏതാനും മുഖങ്ങള്‍ മാത്രമായി. ആള്‍ക്കൂട്ടങ്ങളിലെ ഇഴയടുപ്പം ഒരു മീറ്ററിലേക്ക് വികസിച്ചു. കോവിഡ് ലോകത്തെ മാറ്റുകയായിരുന്നു. അതുവരെ ശീലിച്ച ദിനചര്യകളും ശീലങ്ങളുമെല്ലാം മാറ്റിവെച്ച് ലോകം ലോക്ഡൌണിലായി. കണ്ടൈന്‍റമെന്‍റ് സോണുകളായും, ചെറിയ ചെറിയ ക്ലസ്റ്ററുകളായും ആളുകള്‍ വിഭജിക്കപ്പെട്ടു. ആളുകള്‍ എവിടെയിരിക്കുന്നോ അവിടെ തന്നെ തുടരുക എന്നതായി പിന്നെ ലോകത്തിന്‍റെ പുതിയ നയം.

ആ തരത്തിലേക്ക് സാഹചര്യങ്ങള്‍ മാറ്റപ്പെട്ടു. എല്ലാം മാറ്റിവെച്ച് ആളുകള്‍ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായി. ആദ്യം ജോലിത്തിരക്കുകള്‍ക്കിടെ വീണുകിട്ടിയ ഒരാശ്വാസമായാണ് ലോക്ഡൌണിനെ ആളുകള്‍ കണ്ടെതെങ്കില്‍ പിന്നീടത് വിരസതയിലേക്ക് മാറി. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ആത്മഹത്യകള്‍ പോലുമുണ്ടായി.

എന്നാല്‍ ഇതില്‍ ഏറെ കഷ്ടതയനുഭവിച്ച ഒരു വിഭാഗമുണ്ട് പ്രവാസികള്‍. സ്വന്തം കുടുംബത്തെ കരക്കടുപ്പിക്കാനായി, മെച്ചപ്പെട്ടൊരു ജീവിതം മുന്നില്‍കണ്ട് പ്രതീക്ഷയുടെ പച്ചപ്പ് തേടി കടല് കടന്നവര്‍. നാടും വീടും വിട്ട് മൈലുകള്‍ക്കകലെ വിയര്‍പ്പൊഴുക്കാനായി മാത്രം ജീവിതം ഉഴിഞ്ഞു വെച്ചവര്‍.

പ്രതീക്ഷയുടെ ചിറകിലേറി പറന്നവര്‍

അവരാണ് കടലുകള്‍ക്കകലെ ഒറ്റപെട്ടുപോയത്. ഒരായുസിന്‍റെ പകുതിയോളം അന്യനാട്ടില്‍ ചിലവിട്ടവരാണവര്‍. എന്നാല്‍ കുടുംബത്തിനായി അധ്വാനിക്കാനിക്കുന്നതിനിടയില്‍ മടക്കയാത്രക്കായ് ഒരു ടിക്കറ്റെടുക്കാന്‍ പോലും അല്‍പ്പം നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടി വെക്കാന്‍ മറന്നു പോയവരുമുണ്ട് ഇക്കൂട്ടത്തില്‍. അത്തരക്കാര്‍ക്കൊരു കൈത്താങ്ങാവാനായി എന്നതാണ് മിഷന്‍ വിങ്സ് ഓഫ് കംപാഷനെ ശ്രദ്ധേയമാക്കുന്നത്.

പ്രതീക്ഷയുടെ ചിറകിലേറി പറന്നവര്‍

മീഡിയവണ്ണും ഗള്‍ഫ് മാധ്യമവും ചേര്‍ന്നാണ് കടലിനക്കരെ കുടുങ്ങിയ പ്രവാസികള്‍ക്കായി മിഷന്‍ വിങ്സ് ഓഫ് കംപാഷന്‍ അവതരിപ്പിച്ചത്. കുടുക്ക പൊട്ടിച്ചും ചെലവ് ചുരുക്കിയും സ്വരുക്കൂട്ടിയ നാണയത്തുട്ടുകള്‍ അയച്ചു തന്ന് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഈ പദ്ധതിയില്‍ പങ്കാളികളായത് നിങ്ങളാണ്. ഒരു ടിക്കറ്റ് മുതല്‍ 150 ടിക്കറ്റുകള്‍ വരെ പദ്ധതിക്കായി സംഭാവന നല്‍കിയവരുമുണ്ട്.ആദ്യ ഘട്ടത്തില്‍ 300 ടിക്കറ്റുകള്‍ മാത്രം മുന്നില്‍ കണ്ട് തുടങ്ങിയ പദ്ധതിയില്‍ 1421 ടിക്കറ്റുകളാണ് ഇതിനോടകം തന്നെ ഉദാരമതികളുടെ സംഭാവനയില്‍ ലഭിച്ചത്.

2020 മെയ് എട്ടിനാണ് പദ്ധതി പ്രഖാപിക്കുന്നത്. ജൂണ്‍ 30 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്ക് ആദ്യ വിമാനം പറന്നു. പിന്നീട് മെയ് ദുബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കും ജൂണ്‍ ഏഴിന് സൌദിയില്‍ നിന്നും കോഴിക്കോട്ടേക്കും മെയ് 17 ന് ഒമാനില്‍ തിരുവനന്തപുരത്തേക്കും മെയ് 22 ബെഹ്റൈനില്‍ തിരുവനന്തപുരത്തേക്കും മെയ് 18 ന് ദോഹയില്‍ നിന്നും കോഴിക്കോട്ടേക്കും മെയ് 28 കുവൈത്തില്‍ കോഴിക്കോട്ടേക്കും ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍ പറന്നു.

പ്രതീക്ഷയുടെ ചിറകിലേറി പറന്നവര്‍

ജൂണ്‍ 30 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കും ജൂലൈ നാലിന് ദോഹയില്‍ നിന്നും കോഴിക്കോട്ടേക്കുമായി മിഷന്‍ തന്നെ ചാര്‍ട്ടര്‍ ചെയ്ത രണ്ട് വിമാനങ്ങളും പറന്നു. വന്ദേഭാരത് മിഷനിലൂടെ 587 യാത്രക്കാരും, ചാര്‍ട്ടര്‍ ഫ്ലൈറ്റുകളിലായി 489 യാത്രക്കാരും മറ്റു വിമാനങ്ങളിലായി 190 യാത്രക്കാരുമാണ് നാടണഞ്ഞത്. യു.എ.ഇ 389, ഖത്തര്‍ 351, കുവൈത്ത് 192, ഒമാന്‍ 160, ബഹ്റൈന്‍ 125, സൌദി 50 എന്നിങ്ങനെ 1267 യാത്രക്കാരാണ് പ്രതീക്ഷയുടെ ചിറകിലേറി നാട്ടിലേക്ക് പറന്നത്. ഇനിയും 154 ആളുകള്‍ കൂടി വരും ദിവസങ്ങളില്‍ നാടണയും.