LiveTV

Live

Kerala

ഉണ്ണിക്കൃഷ്ണന്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ എത്തിയത് കണ്ടെന്ന് പ്രദേശവാസി

കഴിഞ്ഞ ദിവസവും ഉണ്ണികൃഷ്ണനെ ഈ പ്രദേശത്ത് വെച്ച് കണ്ടതായി രാജൻ മീഡിയവണിനോട് പറഞ്ഞു

ഉണ്ണിക്കൃഷ്ണന്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ എത്തിയത് കണ്ടെന്ന് പ്രദേശവാസി

തിരുവനന്തപുരം തിരുവല്ലത്ത് പിതാവ് കുഞ്ഞിനെ കൊലപ്പെടുത്താൻ എത്തിയത് കണ്ടെന്ന് പ്രദേശ വാസി രാജൻ മീഡിയവണിനോട് പറഞ്ഞു. ബന്ധു വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണികൃഷ്ണൻ കടവിൽ നിന്ന് കയറി വരുന്നത് കണ്ടെത്. കഴിഞ്ഞ ദിവസവും ഉണ്ണികൃഷ്ണനെ ഈ പ്രദേശത്ത് വെച്ച് കണ്ടതായി രാജൻ മീഡിയവണിനോട് പറഞ്ഞു.

40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി
Also Read

40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

രാത്രി ഏഴ് മണിയോടെയാണ് ഉണ്ണികൃഷ്ണന്‍റെ ബൈക്ക് പള്ളത്തിൻ കടവ് ഭാഗത്ത് ഇരിക്കുന്നത് പ്രദേശവാസിയായ രാജന്‍റെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉണ്ണികൃഷ്ണനെ കണ്ടെത്തി. എന്തിനാണ് ഇവിടെ നിൽക്കുന്നത് എന്ന് ചോദിച്ചപ്പോൾ ചപ്പ് ചവറുകൾ കളയാൻ എന്നായിരുന്നു മറുപടി.

പരാതിയെ തുടർന്ന് പൊലീസ് ഇവിടെ അന്വേഷണം നടത്താൻ എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണനെ കണ്ട കാര്യം രാജൻ പറയുന്നത് പിന്നീട് ഫയർഫോഴ്സ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.