LiveTV

Live

Kerala

40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

തിരുവല്ലം പാച്ചല്ലൂരിൽ ആണ് ഈ ദാരുണ സംഭവം നടന്നത്. പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു

40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

തിരുവനന്തപുരം തിരുവല്ലത്ത് 40 ദിവസം പ്രായമായ കുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നു. പ്രതിയായ പിതാവ് ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

കുഞ്ഞിന്‍റെ നൂല് കെട്ട് ദിവസമായ ഇന്നലെ അമ്മയെയും കുഞ്ഞിനെയും നെടുമങ്ങാട്ടെ വീട്ടിൽ നിന്ന് പ്രതി സ്വന്തം വീട്ടിലേയ്ക്ക് രാത്രി 7 മണിയോടെ വിളിച്ച് വരുത്തി കുടുംബ പ്രശ്നം ഉണ്ടായതിനാൽ ഭാര്യയെ റോഡിൽ നിർത്തിയ ശേഷം വല്യമായ കാണിച്ച് കുഞ്ഞിനെ തിരികെ കൊണ്ടുവരാമെന്ന് പ്രതി വീട്ടിലേയ്ക്ക് പോയി. 9 മണിയായിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് കുഞ്ഞിന്‍റെ അമ്മ ചിഞ്ചു തിരുവല്ലം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്.

കുഞ്ഞിനെ കൊല്ലാൻ പിതാവ് ഉണ്ണികൃഷ്ണൻ നേരത്തെയും പദ്ധതി ഇട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍റെ കുടുംബവുമായി പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും ചിഞ്ചുവിന്‍റെ അച്ഛൻ ജയകുമാറും മീഡിയവണിനോട് പറഞ്ഞു. കുഞ്ഞിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.