LiveTV

Live

Kerala

ബാലഭാസ്കറിന്‍റെ മരണത്തിനിടയാക്കിയ അപകടം നടന്നിട്ട് ഇന്ന് രണ്ട് വർഷം

മരണത്തിൽ ദുരൂഹതയെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബാലഭാസ്കറിന്‍റെ കുടുംബം. സി.ബി.ഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം

ബാലഭാസ്കറിന്‍റെ മരണത്തിനിടയാക്കിയ അപകടം നടന്നിട്ട് ഇന്ന് രണ്ട് വർഷം

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിനിടയാക്കിയ അപകടം നടന്നിട്ട് ഇന്ന് രണ്ട് വർഷം. മരണത്തിൽ ദുരൂഹതയെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബാലഭാസ്കറിന്‍റെ കുടുംബം. സി.ബി.ഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

വയലിനിസ്റ്റും സംഗീതസംവിധായകനുമായ  ബാലഭാസ്കര്‍ അന്തരിച്ചു
Also Read

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കര്‍ അന്തരിച്ചു

2018 സെപ്റ്റംബർ 25നാണ് തൃശ്ശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഗീതജ്ഞൻ ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെടുന്നത്. പുലർച്ചെ 3.45 ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചായിരുന്നു അപകടം. മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ഗുരുതരാവസ്ഥയിൽ ബാലഭാസ്കറിനെയും ലക്ഷ്മിയെയും ആശുപത്രിയിലേക്ക് മാറ്റി.

മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ തുടർന്ന ബാലഭാസ്കർ ഏഴ് ദിവസത്തിന് ശേഷം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മാസങ്ങൾക്ക് ശേഷം ബാലഭാസ്കറിന്‍റെ ട്രൂപ്പംഗങ്ങൾ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ പ്രതികളായതോടെയാണ് മരണത്തിൽ ദുരൂഹതയെന്ന് കുടുംബം പരാതിപ്പെടുന്നത്. ട്രൂപ്പംഗങ്ങളായ പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും ബാലഭാസ്കറുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം വേണമെന്ന്‌ ആദ്യം ആവശ്യം ഉയർന്നു.

 ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുള്ളില്‍ സ്വര്‍ണവും പണവുമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച്
Also Read

ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുള്ളില്‍ സ്വര്‍ണവും പണവുമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച്

അപകടം കൊലപാതകം എന്ന് കുടുംബം ആരോപിച്ചതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സ്വാഭാവിക അപകട മരണമെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ കുടുംബം തള്ളിയതോടെ സി.ബി.ഐ അന്വേഷണത്തിന് വഴിയൊരുങ്ങി. സി.ബി.ഐ അന്വേഷണം തുടങ്ങി രണ്ടു മാസം പിന്നിടുകയാണ്. ഇതുവരെ 12 സാക്ഷികളുടെ മൊഴിയെടുത്തു. സി.ബി.ഐ അന്വേഷണത്തിൽ ബാലഭാസ്കറിന്‍റെ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം.