LiveTV

Live

Kerala

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറി

തട്ടിപ്പിന് ഇരയായവര്‍ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറി. അന്വേഷണം കൈമാറിയുള്ള സർക്കാർ വിജ്ഞാപനമിറങ്ങി. തട്ടിപ്പിന് ഇരയായവര്‍ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് കേന്ദ്ര ഏജൻസിക്ക് വിടണമെന്നതായിരുന്നു പ്രധാന ആവശ്യം. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. തുടര്‍ന്ന് കേസ് സിബിഐക്ക് വിട്ട് കൊണ്ട് സർക്കാർ ഉത്തരവിറങ്ങി. സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ഒറ്റ എഫ്‌ഐആർ ഇടാനുള്ള ഡിജിപിയുടെ ഉത്തരവാണ് മരവിപ്പിച്ചത്. ഓരോ പരാതിയിലും പ്രത്യേകം എഫ്‌ഐആർ ഇടാൻ ഹൈക്കോടതി നിർദേശിച്ചു. എല്ലാ ജില്ലാ കളക്ടർമാരും ജില്ലയിലെ പോപ്പുലർ ബ്രാഞ്ചുകൾ ഏറ്റെടുത്ത് മുദ്രവയ്ക്കണം. സ്വർണവും പണവും പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു.