LiveTV

Live

Kerala

വ്യാജ പേരിൽ കോവിഡ് പരിശോധന: കെ. എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു

പോത്തന്‍കോട് പഞ്ചായത്തിന്‍റെ പരാതിയിലാണ് കേസ്. അഭിജിത്ത് നിയമലംഘനം നടത്തിയതായി പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ

വ്യാജ പേരിൽ കോവിഡ് പരിശോധന: കെ. എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു

കെ.എസ്. യു സംസ്ഥാന അധ്യക്ഷൻ കെ. എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു. വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയെന്ന പോത്തന്‍കോട് പഞ്ചായത്തിന്‍റെ പരാതിയിലാണ് കേസ്. അഭിജിത്ത് നിയമലംഘനം നടത്തിയതായി പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ

വ്യാജ പേരും മേല്‍വിലാസവും നല്‍കി കോവിഡ് പരിശോധന നടത്തിയതിന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെതിരെ തിരുവനന്തപുരം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആണ് പൊലീസിൽ പരാതി നൽകിയത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസം നൽകിയാണ് അഭിജിത്ത് പരിശോധന നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കെ.എം അബി എന്ന പേരായിരുന്നു പരിശോധന സമയത്ത് നൽകിയിരുന്നത്. ഇത് കെ.എം അഭിജിത്ത് ആണെന്നാണ് പഞ്ചായത്തിന്‍റെ പരാതി.

എന്നാല്‍ വ്യാജപ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ പടച്ചുവിടുകയാണെന്നും പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്‍റിനു രാഷ്ട്രീയതാല്പര്യമാണെന്നുമാണ് അഭിജിത്തിന്‍റെ പ്രതികരണം. സുഹൃത്താണ് പേര് നല്‍കിയതെന്നും അതാണ് പേര് തെറ്റായി വരാന്‍ കാരണമെന്നും അഭിജിത്ത് വ്യക്തമാക്കി.