LiveTV

Live

Kerala

ഭര്‍ത്താവ് നിരപരാധിയെന്ന് ആവര്‍ത്തിച്ച് സുമയ്യ: എന്‍.ഐ.എ അറസ്റ്റ് ചെയ്ത മുഷറഫിന്‍റെ കുടുംബം നാട്ടിലേക്ക് മടങ്ങുന്നു

ഭീകരവാദ ബന്ധമാരോപിച്ച് എന്‍.ഐ.എ മുഷറഫിനെ കൊണ്ടുപോയതോടെ ഒറ്റപ്പെട്ടതിനാലാണ് രണ്ടുമക്കളെയുമായി നാട്ടിലേക്ക് മടങ്ങാന്‍ സുമയ്യ തീരുമാനിച്ചത്.

ഭര്‍ത്താവ് നിരപരാധിയെന്ന് ആവര്‍ത്തിച്ച് സുമയ്യ: എന്‍.ഐ.എ അറസ്റ്റ് ചെയ്ത മുഷറഫിന്‍റെ കുടുംബം നാട്ടിലേക്ക് മടങ്ങുന്നു

ഭർത്താവ് നിരപരാധിയെന്നാവർത്തിച്ച് എന്‍.ഐ.എ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത മുഷറഫ് ഹുസൈന്‍റെ ഭാര്യ സുമയ്യ. ഭർത്താവിനെ കുറിച്ച് ഒരു സംശയവും ഇതുവരെ ആർക്കുമുണ്ടായിട്ടില്ല .

താനും മക്കളും ഒറ്റപ്പെട്ടതിനാൽ ബംഗാളിലേക്ക് മടങ്ങുകയാണെന്നും സുമയ്യ പറഞ്ഞു. സ്വദേശത്തേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പായി മീഡിയാവണിനോടായിരുന്നു സുമയ്യയുടെ പ്രതികരണം. അല്‍ ഖാഇദ ബന്ധം ആരോപിച്ചാണ് എന്‍.ഐ.എ മുഷറഫ് ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

ഭീകരവാദ ബന്ധമാരോപിച്ച് എന്‍.ഐ.എ മുഷറഫിനെ കൊണ്ടുപോയതോടെ ഒറ്റപ്പെട്ടതിനാലാണ് രണ്ടുമക്കളെയുമായി നാട്ടിലേക്ക് മടങ്ങാന്‍ സുമയ്യ തീരുമാനിച്ചത്. ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളാണ് ഇവര്‍. നാട്ടിലുള്ള മുഷറഫിന്‍റെ മാതാപിതാക്കളുടെ അടുത്തേക്കാണ് താനും മക്കളും പോകുന്നതെന്നും സുമയ്യ പറഞ്ഞു.

തന്‍റെ ഭര്‍ത്താവ് ഒരു തീവ്രവാദിയല്ലെന്നും സുമയ്യ ആവര്‍ത്തിച്ചു. ഇവരെ കുറിച്ച് യാതൊരു സംശയവുമില്ലെന്നും വാടക വീടിന്‍റെ ഉടമ അന്‍വറും പറയുന്നു.