LiveTV

Live

Kerala

കെ.എം അഭിജിത്തിനെ ട്രോളി മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ചായ കുടിച്ചാൽ കാശ് അണ്ണൻ തരും കോവിഡ് ടെസ്റ്റ് നടത്തിയാൽ പേരും വിലാസവും വേറെ അണ്ണൻ തരും

കെ.എം അഭിജിത്തിനെ ട്രോളി മന്ത്രി  എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കെ.എസ്.യു പ്രസിഡൻ്റ് കെ എം അഭിജിത്ത് വിവരങ്ങൾ മറച്ചുവെച്ച് കോവിഡ് പരിശോധന നടത്തിയ സംഭവത്തെ പരിഹസിച്ച് വൈദ്യുതി മന്ത്രി എംഎം മണി. ചായ കുടിച്ചാൽ കാശ് അണ്ണൻ തരും കോവിഡ് ടെസ്റ്റ് നടത്തിയാൽ പേരും വിലാസവും വേറെ അണ്ണൻ തരും എന്നാണ് ആണ് ഫെയ്സ്ബുക്കിൽ മണി കുറിച്ചത്. കോവിഡ് പോസിറ്റീവായത് സെൻസേഷൻ ആക്കണ്ട എന്ന് കരുതിയാണ് കാര്യം പുറത്ത് പറയാതിരുന്നതെന്ന് അഭിജിത്ത് മീഡിയവണിനോട് പറഞ്ഞിരുന്നു.

വ്യാജ പേരും മേല്‍വിലാസവും നല്‍കി കോവിഡ് പരിശോധന നടത്തിയതിന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെതിരെ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആണ് പൊലീസിൽ പരാതി നൽകിയത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസം നൽകിയാണ് അഭിജിത്ത് പരിശോധന നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കെ.എം അബി എന്ന പേരായിരുന്നു പരിശോധന സമയത്ത് നൽകിയിരുന്നത്. ഇത് കെ.എം അഭിജിത്ത് ആണെന്നാണ് പഞ്ചായത്തിന്‍റെ പരാതി. എന്നാല്‍ വ്യാജപ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ പടച്ചുവിടുകയാണ്. പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്‍റിനു രാഷ്ട്രീയതാല്പര്യമാണെന്ന് അഭിജിത്ത് പറഞ്ഞു.

ചായകുടിച്ചാൽ കാശ് "അണ്ണൻ തരും" കോവിഡ് ടെസ്റ്റ് നടത്തിയാൽ പേരും മേൽവിലാസവും "വേറെ അണ്ണന്റെ തരും" #KovidSpreadingUnion

Posted by MM Mani on Wednesday, September 23, 2020