LiveTV

Live

Kerala

ചോദ്യം ചെയ്യലിന് മന്ത്രി കെ.ടി ജലീല്‍ ഒളിച്ചുപോകേണ്ടിയിരുന്നില്ലെന്ന് കാനം രാജേന്ദ്രന്‍

അന്വേഷണ ഏജന്‍സി വിളിച്ചാല്‍ മന്ത്രിക്ക് സ്റ്റേറ്റ് കാറില്‍ തന്നെ പോകാമെന്നാണ് തന്‍റെ അഭിപ്രായം.

ചോദ്യം ചെയ്യലിന് മന്ത്രി കെ.ടി ജലീല്‍ ഒളിച്ചുപോകേണ്ടിയിരുന്നില്ലെന്ന് കാനം രാജേന്ദ്രന്‍

ചോദ്യം ചെയ്യലിന് മന്ത്രി കെ.ടി ജലീല്‍ ഒളിച്ചുപോകേണ്ടിയിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്വേഷണ ഏജന്‍സി വിളിച്ചാല്‍ മന്ത്രിക്ക് സ്റ്റേറ്റ് കാറില്‍ തന്നെ പോകാമെന്നാണ് തന്‍റെ അഭിപ്രായം, ഇത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് ജലീലാണ്, സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ സെക്രട്ടറിയേറ്റ് പരിസരത്ത് മാത്രം കറങ്ങി നടക്കുകയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് ഇടതുപക്ഷ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുളള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും കാനം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട്, ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതി എന്ന ധാരണയോടുകൂടി കോണ്‍ഗ്രസ് ഉള്‍പ്പടെയുളള പ്രതിപക്ഷം സര്‍ക്കാരിനെതിരായി സമരം ചെയ്യുകയാണ്. ജലീല്‍ വിഷയത്തില്‍ പ്രത്യേകമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഇടതുപക്ഷ രാഷ്ട്രീയ മുന്നണിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് സി.പി.ഐ. നിലകൊളളുന്നതെന്നും കാനം വ്യക്തമാക്കി.