LiveTV

Live

Kerala

മണവാട്ടിക്ക് കോവിഡ്; നിശ്ചയിച്ചുറപ്പിച്ച കല്യാണം ആഘോഷമേളത്തോടെ കോവിഡ് പരിചരണ കേന്ദ്രത്തില്‍ (വീഡിയോ)

ഒപ്പനയും താള മേളങ്ങളുമായി ടൗൺഹാൾ ശരിക്കും ഒരു കല്യാണ വീടായി മാറുകയായിരുന്നു

മണവാട്ടിക്ക് കോവിഡ്; നിശ്ചയിച്ചുറപ്പിച്ച കല്യാണം ആഘോഷമേളത്തോടെ കോവിഡ് പരിചരണ കേന്ദ്രത്തില്‍ (വീഡിയോ)

നിരവധി വിവാഹ ചടങ്ങുകൾക്ക് വേദിയായ മട്ടാഞ്ചേരി ടൗൺഹാൾ ഇക്കുറി ഒരു വ്യത്യസ്ത വിവാഹ ചടങ്ങിന് സാക്ഷ്യം വഹിച്ചു. പക്ഷെ ചടങ്ങിൽ ഉണ്ടായത് വധു മാത്രമാണ്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി മാറിയ മട്ടാഞ്ചേരി ടൗൺഹാളിലാണ് വിവാഹ ആഘോഷത്തിന് വേദിയായി മാറിയത്. മട്ടാഞ്ചേരി പുതിയ റോഡ് നാസറിന്റെ മകൻ നിയാസും ഫോർട്ട്കൊച്ചി കുന്നുംപുറം പള്ളിപറമ്പിൽ പരേതനായ ലുക്ക്മാന്റെ മകൾ ഫായിസയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച്ചയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ രണ്ട് ദിവസം മുമ്പ് വധുവിന് പനി വരികയും ബുധനാഴ്ച നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് വധുവിനെ മട്ടാഞ്ചേരി ടൗൺഹാളിൽ പ്രവർത്തിക്കുന്ന കോവിഡ് രോഗി പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.

View this post on Instagram

മട്ടാഞ്ചേരി പുതിയ റോഡ് നാസറിന്റെ മകൻ നിയാസും ഫോർട്ട്കൊച്ചി കുന്നുംപുറം പള്ളിപറമ്പിൽ പരേതനായ ലുക്ക്മാന്റെ മകൾ ഫായിസയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച്ചയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ രണ്ട് ദിവസം മുമ്പ് വധുവിന് പനി വരികയും ബുധനാഴ്ച നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയുമായിരുന്നു. കോവിഡ് രോഗ പരിചരണ കേന്ദ്രത്തിൽ നടന്ന വിവാഹ ആഘോഷ ചടങ്ങുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. #covid #covidmarriage #coviddays #mediaonetv #mediaonenews

A post shared by MediaOneTV (@mediaonetv.in) on

എന്നാൽ നിശ്ചയിച്ച കല്യാണം നടത്താൻ തന്നെ ബന്ധുക്കൾ തീരുമാനിച്ചു. മട്ടാഞ്ചേരി പടിഞ്ഞാറേക്കോട് മുഹിയുദ്ധീൻ പള്ളിയിൽ വെച്ച് നടന്ന ചടങ്ങിൽ പിതാവ് മരിച്ചതിനാൽ വധുവിന്റെ പിതാവിന്റെ സഹോദരൻ ഷൗക്കി വരന് നിക്കാഹ് ചെയ്ത് കൊടുത്തു. ഈ സമയം മട്ടാഞ്ചേരി ടൗൺഹാളിൽ വധു പുതു വസ്ത്രങ്ങളെടുത്ത് അണിഞ്ഞൊരുങ്ങി. കൂടെയുള്ള മറ്റ് രോഗികൾ ചേർന്ന് ടൗൺഹാൾ ഒരു ആഘോഷ കേന്ദ്രമാക്കി മാറ്റി. ഒപ്പനയും താള മേളങ്ങളുമായി ടൗൺഹാൾ ശരിക്കും ഒരു കല്യാണ വീടായി മാറുകയായിരുന്നു. വധുവിന് അണിയാനുള്ള വസ്ത്രങ്ങളും മറ്റുള്ളവയും ബന്ധുക്കൾ തലേദിവസം വൈകിട്ട് തന്നെ ടൗൺഹാളിൽ എത്തിച്ചിരുന്നു. എന്തായാലും കോവിഡ് രോഗി പരിചരണ കേന്ദ്രത്തിൽ നടന്ന വിവാഹ ആഘോഷ ചടങ്ങുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.