LiveTV

Live

Kerala

വടക്കാഞ്ചേരി ലൈഫ് കോഴക്കേസ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

അന്വേഷണം പ്രതിപക്ഷ നേതാവിന്‍റെ കത്തില്‍

വടക്കാഞ്ചേരി ലൈഫ് കോഴക്കേസ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

വടക്കാഞ്ചേരി ലൈഫ് പദ്ധതി കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അന്വേഷിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും

വടക്കാഞ്ചേരിയില്‍ യുഎഇ റെഡ് ക്രസന്‍റ് നിര്‍മ്മിച്ച ലൈഫ് പദ്ധതി ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നസുരേഷും സംഘവും നാലേകാല്‍ കോടി രൂപ കമ്മീഷന്‍ കൈപ്പറ്റിയെന്ന ആരോപണം സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. പദ്ധതിയില്‍ വലിയ ക്രമക്കേട് നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.

വടക്കാഞ്ചേരിയിലെ ഭൂമി, ഫ്ലാറ്റ് നിര്‍മ്മാണത്തിന് അനുയോജ്യമല്ലെന്നും നിര്‍മ്മാണത്തിന് ഗുണനിലവാരമില്ലെന്നുമുള്ള പരാതി വിജിലന്‍സ് അന്വേഷിക്കും. വിദേശനാണ്യവിനിമയത്തിനുള്ള കേന്ദ്രചട്ടങ്ങള്‍ ലംഘിച്ച് എം. ശിവശങ്കര്‍ ക്രമക്കേട് നടത്തിയോ, റെഡ് ക്രസന്‍റുമായുള്ള ധാരണപത്രത്തിലെ അറബി ഭാഗം അറബിക് അധ്യാപകര്‍ സര്‍ട്ടിഫൈ ചെയ്യാത്തതെന്ത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരുന്നുണ്ട്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി അനില്‍ അക്കര എംഎല്‍എ പറഞ്ഞു

പ്രാഥമികാന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കും. പ്രാഥമികാന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും.