LiveTV

Live

Kerala

സെക്രട്ടറിയേറ്റ് തീപിടുത്തം: തെറ്റായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടിക്ക്

എ.ജിയുടെ നിയമോപദേശം അനൂകൂലമായാല്‍ ഏതാനും മാധ്യമങ്ങള്‍ക്കെതിരെ കേസുണ്ടാകും

സെക്രട്ടറിയേറ്റ് തീപിടുത്തം: 
തെറ്റായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടിക്ക്

സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടിക്ക്. നയതന്ത്ര ഫയലുകള്‍ കത്തിനശിച്ചുവെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് നടപടി ആലോചിക്കുന്നത്. കേസ് എടുക്കുന്നതിന്‍റെ നിയമവശം പരിശോധിക്കാന്‍ എജിയെ ചുമതലപ്പെടുത്തി.

സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തി നശിച്ചുവെന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുന്നത്. വ്യാജവാര്‍ത്ത നല്‍കിയതിന് സി.ആര്‍.പി.സി 199(2) പ്രകാരം നിയമനടപടി സ്വീകരിക്കുന്നതിന്‍റെ സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

കേസ് എടുക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കാന്‍ എ.ജിയെ ചുമതലപ്പെടുത്തി. എ.ജിയുടെ നിയമോപദേശം അനൂകൂലമായാല്‍ ഏതാനും മാധ്യമങ്ങള്‍ക്കെതിരെ കേസുണ്ടാകും. നയതന്ത്ര ഫയലുകള്‍ കത്തിയെന്ന് വാര്‍ത്ത് വന്ന ചില പത്രങ്ങളുടെ കോപ്പിയും ക്യാബിനറ്റ് നോട്ടിനൊപ്പം ഉണ്ടായിരിന്നു.

വ്യാജ വാര്‍ത്തകള്‍ നല്‍കിയെന്ന കാര്യം ചൂണ്ടിക്കാട്ടി വരും ദിവസങ്ങളില്‍ തന്നെ സര്‍ക്കാര്‍ പ്രസ് കൌണ്‍സിലിനേയും സമീപിക്കും. മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ തന്നെ നിയമനടപടിക്ക് ഒരുങ്ങുന്നത് കേരളത്തില്‍ അസാധാരണ സംഭവമാണ്.