LiveTV

Live

Kerala

കാർഗോഷിപ്പുകളെത്താത്തതിൽ പ്രതിഷേധം: ലക്ഷദ്വീപ് അഗത്തിയിൽ നിരോധനാജ്ഞ

കാർഗോ ഷിപ്പുകളെത്താത്തതിനാൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു

കാർഗോഷിപ്പുകളെത്താത്തതിൽ പ്രതിഷേധം: ലക്ഷദ്വീപ് അഗത്തിയിൽ നിരോധനാജ്ഞ

ലക്ഷദ്വീപ് അഗത്തിയിൽ നിരോധനാജ്ഞ. കാർഗോ ഷിപ്പുകളെത്താത്തതിനാലുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അഗത്തി ഡെപ്യൂട്ടി കലക്ടറെ ഘരാവോ ചെയ്തവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാര്‍ഗോ ഷിപ്പുകള്‍ എത്താത്തതിനാല്‍ ഭക്ഷ്യവസ്തുക്കൾക്കും മരുന്നിനും ക്ഷാമമുണ്ടെന്നാണ് പ്രതിഷേധകര്‍ പറയുന്നത്. ഇവിടേക്ക് കഴിഞ്ഞ 17 മുതൽ കാർഗോ ഷിപ്പുകൾ എത്തുന്നില്ല.

ഇന്നലെ മുതലാണ് പ്രതിഷേധം ആരംഭിച്ചത്. 29 പേരെയാണ് അറസ്റ്റ് ചെയ്തത്.