LiveTV

Live

Kerala

മലയാറ്റൂര്‍ പാറമട സ്ഫോടനം; പാറമട ഉടമകള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍‌ജ്ജിതമാക്കി

മരിച്ച കര്‍ണാടക സ്വദേശി നാഗയുടെ ബന്ധുവിനെ ദുരൂഹ സാഹചര്യത്തിൽ സമീപത്തെ കനാലിൽ കണ്ടെത്തിയത് അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്

മലയാറ്റൂര്‍ പാറമട സ്ഫോടനം; പാറമട ഉടമകള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍‌ജ്ജിതമാക്കി

മലയാറ്റൂര്‍ പാറമട സ്ഫോടനത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പാറമട ഉടമകള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍‌ജ്ജിതമാക്കി. മരിച്ച കര്‍ണാടക സ്വദേശി നാഗയുടെ ബന്ധുവിനെ ദുരൂഹ സാഹചര്യത്തിൽ സമീപത്തെ കനാലിൽ കണ്ടെത്തിയത് അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. അതേസമയം ജില്ലയിലെ പാറമടകള്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ഇന്നും തുടരും.

മലയാറ്റൂര്‍ പാറമട സ്ഫോടനം; പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ആരംഭിച്ചു
Also Read

മലയാറ്റൂര്‍ പാറമട സ്ഫോടനം; പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ആരംഭിച്ചു

തിങ്കളാഴ്ച പുലര്‍ച്ചെയാണ് മലയാറ്റൂര്‍ ഇല്ലിത്തോട് വിജയ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പാറമടക്കടുത്ത കെട്ടിടത്തില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് അതിഥി തൊഴിലാളികളാണ് മരിച്ചത്. സംഭവത്തിന് ശേഷം പാറമട ഉടമകളായ ബെന്നിയും റോബിനും ഒളിവിലാണ്.

അനുമതി നല്‍കിയതില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിടത്തില്‍ ശേഖരിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഉടമകള്‍ക്കെതിരെ ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പാറമടയുടെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.

സഭവ സ്ഥലത്ത് ഇന്നലെ ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും വീണ്ടും വിശദമായ പരിശോധന നടത്തിയിരുന്നു. മരിച്ച കര്‍ണാടക സ്വദേശി നാഗയുടെ ബന്ധുവിനെ ദുരൂഹ സാഹചര്യത്തിൽ സമീപത്തെ കനാലിൽ കണ്ടെത്തിയത് അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മറ്റൊരു പാറമടയില്‍ ചെയ്യുന്ന ഇയാള്‍ ഇവിടെ എങ്ങനെ എത്തി എന്ന കാര്യം അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

എറണാകുളം മലയാറ്റൂരില്‍ പാറമടക്ക് സമീപം സ്ഫോടനം; രണ്ട് പേര്‍ മരിച്ചു
Also Read

എറണാകുളം മലയാറ്റൂരില്‍ പാറമടക്ക് സമീപം സ്ഫോടനം; രണ്ട് പേര്‍ മരിച്ചു

അതേസമയം, ജില്ലയിലെ പാറമടകള്‍ നിയമാനുസൃതമായാണോ പ്രവര്‍ത്തിക്കുന്നത് എന്ന പൊലീസിന്‍റെ പരിശോധന ഇന്നും തുടരും. പാറമടകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.