LiveTV

Live

Kerala

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്

രോ​ഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാളയം മാർക്കറ്റ് അടച്ചിടും.

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരിൽ നടത്തിയ ആൻറിജൻ പരിശോധയിലാണ് 232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോ​ഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാളയം മാർക്കറ്റ് അടച്ചിടും.

പച്ചക്കറി കച്ചവടക്കാർ, ഉന്തുവണ്ടി കച്ചവടക്കാർ, പോർട്ടർമാർ എന്നിവർക്കാണ് പരിശോധന നടത്തിയത്. നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടയ്ക്കും. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളിൽ തന്നെ ചികിൽസിക്കും.

363 പേര്‍ സമ്പര്‍ക്കം വഴിയാണ് കോവിഡ് ബാധയേറ്റത്. ഉറവിടം വ്യക്തമല്ലാത്ത 21 പോസിറ്റീവ് കേസുകളുണ്ട്.