LiveTV

Live

Kerala

ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ കോടതിയെ സമീപിക്കും; സാലറി കട്ടില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച ഭരണാനുകൂല സംഘടനകള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച ഉപാധികളില്‍ ചിലത് അംഗീകരിക്കുന്നതായി ഇന്ന് രേഖാമൂലം അറിയിക്കും

ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ കോടതിയെ സമീപിക്കും; സാലറി കട്ടില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

സാലറി കട്ടില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ സംഘടനകളുടെ നീക്കം. ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച ഭരണാനുകൂല സംഘടനകള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച ഉപാധികളില്‍ ചിലത് അംഗീകരിക്കുന്നതായി ഇന്ന് രേഖാമൂലം അറിയിക്കും. ആറ് മാസത്തേക്ക് മാസത്തില്‍ അഞ്ച് ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനം വരും ദിവസങ്ങളില്‍ ഉണ്ടായേക്കും.

ശമ്പളം മാറ്റി വയ്ക്കുന്നതിൽ വയ്ക്കുന്നതിൽ മൂന്ന് ഉപാധികളാണ് ധനമന്ത്രി തോമസ് ഐസക് സര്‍വീസ് സംഘടനകള്‍ക്ക് മുന്നില്‍ വച്ചത്. എന്നാല്‍ ഒരു നിര്‍ദ്ദേശവും അംഗീകരിക്കാന്‍ പ്രതിപക്ഷ സംഘടനകള്‍ തയ്യാറായില്ല. സാലറി മാറ്റിവയ്ക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ നിയമപരമായി നേരിടാണ് പ്രതിപക്ഷസംഘടനകളുടെ തീരുമാനം

എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച മൂന്ന് നിര്‍ദ്ദേശങ്ങളില്‍ രണ്ടെണ്ണം സി.പി.എം അനൂകൂല സംഘടനയായ എന്‍.ജി.ഒ യൂണിയന്‍ അംഗീകരിക്കുന്നുണ്ട്. നേരത്തെ മാറ്റി വെച്ച ശമ്പളം വേഗത്തില്‍ ആവശ്യമുള്ളവർക്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങൾ വഴി നൽകാം. അല്ലാത്തവര്‍ക്ക് പിഎഫിൽ ലയിപ്പിക്കാം. ഓണം അഡ്വാൻസ്, പി.എഫ് വായ്പ തിരിച്ചടവുകൾക്ക് സാവകാശം നൽകാം ഇത് രണ്ടുമാണ് എന്‍ജിഒ യൂണിയന്‍ അംഗീകരിക്കുന്നത്.

ഈ ഉപാധികളോടെ ഒരു മാസത്തെ ശമ്പളം പിടിക്കാമെന്നാണ് എന്‍ജിഒ യൂണിയന്‍ നിലപാട് . സി.പി.ഐ അനുകൂല സംഘടനയായ ജോയിന്‍റ് കൌണ്‍സിലും സര്‍ക്കാര്‍ ഉപാധികളെ അംഗികരിക്കുന്നുണ്ട്. ഏതൊക്കെ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്ന് ഇന്ന് യോഗം ചേര്‍ന്ന് അവര്‍ തീരുമാനിക്കും.ഭരണാനുകൂല സംഘടനകളുടെ നിലപാട് അനുകൂലമായതിനാല്‍ സാലറി കട്ടിന്‍റെ കാര്യത്തില്‍ വരും ദിവസങ്ങളില്‍ അന്തിമ തീരുമാനമെടുക്കും.