LiveTV

Live

Kerala

ഹെെക്കോടതിയില്‍ ഇനി ലീഗൽ സൈസ് പേപ്പർ അല്ല, എ ഫോര്‍ പേപ്പര്‍

കോടതികളിൽ കേസ് നൽകുമ്പോൾ ലീഗൽ സൈസ് പേപ്പറിന്റെ ഒരുഭാഗം മാത്രം പ്രിന്റ് ചെയ്‌തു നൽകണം എന്നതായിരുന്നു നിയമം

ഹെെക്കോടതിയില്‍ ഇനി ലീഗൽ സൈസ് പേപ്പർ അല്ല, എ ഫോര്‍ പേപ്പര്‍

ഹൈകോടതിയിൽ ഹരജികളും സത്യവാങ്മൂലങ്ങളും നൽകാൻ ഇനി ലീഗൽ പേപ്പർ വേണ്ട. എ ഫോർ സൈസ് പേപ്പറുകളിൽ ഇവ സമർപ്പിക്കാമെന്ന് ഹൈകോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ് ഉത്തരവിറക്കി. എ ഫോർ പേപ്പറിലെ ഇരുവശത്തും പ്രിന്റ് ചെയ്ത് ഹരജിയും സത്യവാങ്മൂലവും നൽകാം. നവംബർ രണ്ട് മുതൽ എ ഫോർ സൈസ് പേപ്പറിൽ മാത്രമേ ഹരജി ഫയൽ ചെയ്യാനാവൂ.

ലീഗൽ സൈസ് പേപ്പർ എന്നാൽ നീളം A4 നേക്കാൾ അൽപ്പം കൂടുതലുള്ള പേപ്പർ ആണ്. കോടതികളിൽ കേസ് നൽകുമ്പോൾ ലീഗൽ സൈസ് പേപ്പറിന്റെ ഒരുഭാഗം മാത്രം പ്രിന്റ് ചെയ്‌തു നൽകണം എന്നതായിരുന്നു നിയമം. ഇൻഡ്യയിൽ കടലാസ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു മേഖല കോടതികളാണ്. ഒഴിവാക്കാവുന്ന പ്രിന്റിങ് പോലും കോടതി നടപടികളുടെ ഭാഗമായി വേണ്ടിവരുന്നു.

ഒരുഭാഗത്ത് മാത്രം പ്രിന്റ് ചെയ്യുന്നത് കൊണ്ട് ലക്ഷക്കണക്കിന് പേപ്പർ അധികമായി വേണ്ടിവരുന്നു. മാത്രമല്ല, ലോകമെങ്ങും എല്ലാവരും പൊതുവിൽ ഉപയോഗിക്കുന്ന A4 ഷീറ്റ് ഉപയോഗിക്കാതെ ലീഗൽ സൈസ് ഉപയോഗിക്കുമ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു. അനാവശ്യ ചെലവ് ഉണ്ടാകുന്നു. സൂക്ഷിക്കാൻ കൂടുതൽ സ്ഥലം വേണ്ടിവരുന്നു. ദിനവും അധികഭാരം ചുമക്കേണ്ടി വരുന്നു.

അങ്ങനെ ഈ വിഷയം ഒരു ക്യാംപെയ്ൻ ആയി. പൊതുതാൽപര്യ ഹരജിയിലൂടെ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇരുവശവും പ്രിന്റിങ് അനുവദിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. കാർബൺ കാലടിപ്പാടുകൾ അത്രയേറെ കുറയ്ക്കാം എന്നതാണ് അധികനേട്ടം.